MV Jayarajan | വിദ്വേഷ പ്രസംഗം ആരു നടത്തിയാലും പി സി ജോര്‍ജിന്റെ ഗതിവരും: എം വി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോര്‍ജ് നിലപാട് മാറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് അറസ്റ്റിലായത്. ഇത്തരത്തില്‍ പ്രസംഗിക്കാന്‍ ഇതു ഗുജറാതോ യുപിയോ അല്ല കേരളമാണ്. ആര് വിദ്വേഷ പ്രസംഗം നടത്തിയാലും ജോര്‍ജിന്റെ അവസ്ഥ തന്നെയായിരിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു.
 
 MV Jayarajan | വിദ്വേഷ പ്രസംഗം ആരു നടത്തിയാലും പി സി ജോര്‍ജിന്റെ ഗതിവരും: എം വി ജയരാജന്‍



കെ റെയില്‍ നേരും നുണയും എന്ന വിഷയത്തില്‍ സിപിഎം വിശദീകരണ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. മെയ് 27 മുതല്‍ ജൂണ്‍ 5 വരെയുള്ള തീയതികളില്‍ 'നവകേരളസദസ്സുകള്‍' സംഘടിപ്പിച്ചു കൊണ്ടാണ് വിശദീകരണ സദസുകള്‍ നടത്തുക.

ഇന്‍ഡ്യയില്‍ 21 അതിവേഗ-അര്‍ദ്ധ അതിവേഗ റെയില്‍പാതകള്‍ പണിയുന്നുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഭൂരിപക്ഷവും. ഇവിടങ്ങളിലൊന്നും കോണ്‍ഗ്രസോ ബിജെപിയോ ഒറ്റയ്ക്കോ സംയുക്തമായോ യാതൊരു സമരവും നടത്തുന്നില്ല. എന്നിട്ടും ഇവിടെ മാത്രം സമരം നടത്തുന്നത് എല്‍ഡിഎഫ് സര്‍കാറിനെ അട്ടിമറിക്കാനും വികസനം തടസപ്പെടുത്താനും ലക്ഷ്യമിട്ടാണെന്നും എം വി ജയരാജന്‍ ആരോപിച്ചു.

അതിവേഗ റെയില്‍പാതകള്‍ ആരംഭിക്കാനും അതിലൂടെ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനും കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ കേന്ദ്ര ധനമന്ത്രിയുടെ പാര്‍ടിക്കാര്‍ തന്നെ അതിനെതിരെ സമരം നടത്തുകയാണ്. കേന്ദ്ര മന്ത്രിസഭയിലെ ഒരു സഹമന്ത്രി ബജറ്റ് പദ്ധതി നിര്‍ദേശത്തിനെതിരെയാണ് പരസ്യവിമര്‍ശനം നടത്തുന്നന്നതെന്നും വി മുരളീധരനെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ചു കൊണ്ട് എം വി ജയരാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Keywords:  Kerala, Kannur, News, Controversy, P.C George, M.V Jayarajan, CPM, BJP, Congress, MV Jayarajan about hate speech
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia