മുംബൈ: (www.kavrtha.com) ഹോടെല്‍ മുറിയില്‍ ഏഴ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെ ഉണ്ടായിരുന്ന അമ്മയെ അബോധാവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവിനെ കണ്ടെത്തിയിട്ടില്ല. മുംബൈ-അഹ് മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോടെല്‍ മുറിയിലാണ് സംഭവം.
വിഷം കഴിച്ചതായി യുവതി ഹോടെല്‍ ജീവനക്കാരെ വിവരമറിയിക്കുകയും അവര്‍ കാഷിമീര പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടിലില്‍ അനങ്ങാതെ കിടക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ ഹോടെലില്‍ നിന്ന് നേരത്തെ പുറത്തിറങ്ങിയതായി ഹോടെല്‍ അധികൃതര്‍ അറിയിച്ചു. ഇയാള്‍ കുട്ടിയുടെ പിതാവാണെന്ന് ഹോടെലില്‍ ചെക് ഇന്‍ ചെയ്യുന്നതിനിടെ ദമ്പതികള്‍ നല്‍കിയ ഐഡന്റിറ്റി പ്രൂഫില്‍ നിന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Keywords: News,National,India,Mumbai,hospital,Treatment,Child,Mother,Police,Hotel,Local-News, Mumbai: Seven year old girl found dead in hotel room