Shaijal no more | ലഡാകിൽ മരണമടഞ്ഞ ഹവിൽദാർ മുഹമ്മദ് ശൈജലിന്റെ വിയോഗത്തിൽ ദുഃഖസാന്ദ്രമായി നാട്; സൈനിക സേവനത്തിലെത്തിയത് കഷ്ടപ്പാടുകൾ താണ്ടി; മന്ത്രിമാർ വസതി സന്ദർശിച്ചു
May 28, 2022, 21:25 IST
മലപ്പുറം: (www.kvartha.com) ലഡാകിൽ കഴിഞ്ഞ ദിവസമുണ്ടായ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ശൈജലിന്റെ അകാല വിയോഗത്തിൽ ദുഃഖസാന്ദ്രമായി നാട്. ശനിയാഴ്ച ശൈജലിന്റെ വീട് റവന്യു മന്ത്രി കെ രാജൻ, പുരാരേഖ തുറമുഖം വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിൽ എന്നിവർ സന്ദർശിച്ചു.
മലപ്പുറം പരപ്പനങ്ങാടി കെപിഎച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകനാണ് മുഹമ്മദ് ശൈജല്‍. 20 വര്‍ഷമായി സൈനികസേവനത്തില്‍ തുടരുകയായിരുന്നു ഇദ്ദേഹം. നീണ്ടകാലം ഗുജറാതിലെ ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന ശൈജൽ കശ്മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. 26 സൈനികരുമായി പര്‍ഥാപുര്‍ സൈനിക ക്യാമ്പിലേക്ക് പോവുന്ന വഴി വാഹനം നദിയിലേക്ക് തെന്നിയാണ് അപകടമുണ്ടായത്.
ശൈജലിന്റെ ചെറുപ്പത്തില്‍ത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചു. തുടര്‍ന്ന് മാതാവ് സുഹ്റയുടെയും ബന്ധുക്കളുടെയും സംരക്ഷണത്തിലാണ് ശൈജലും സഹോദരങ്ങളായ ഹനീഫയും സലീനയും വളര്‍ന്നത്. പഠനത്തില്‍ മിടുക്കനായ ശൈജല്‍ നാട്ടിലെ സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: റഹ്‌മത്. 11 വയസുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസുകാരന്‍ തന്‍സില്‍, രണ്ടര വയസുള്ള ഫാത്വിമ മഹസ എന്നിവരാണ് മക്കള്‍.
ശൈജലിന്റെ മൃതദേഹം വഹിച്ചുള്ള സൈനികസംഘം ഞായറാഴ്ച രാവിലെ 10.10ന് കരിപ്പൂർ വിമാനത്താവളത്തിലെത്തും. തുടർന്ന് രാവിലെ 11ന് തിരൂരങ്ങാടി യതീം ഖാനയിലും (പിഎസ്എംഒ കോളേജ് ക്യാമ്പസ്), ഉച്ചക്ക് ഒന്നിന് സൂപ്പിക്കുട്ടി നഹ മെമോറിയൽ ഹയർ സെകൻഡറി സ്കൂളിലും പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് മൂന്നിന് അങ്ങാടി മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ബിനോയ് വിശ്വം എംപി, പി. അബ്ദുൽ ഹമീദ് എംഎൽഎ, നഗരസഭ ചെയർമാൻ എ ഉസ്മാൻ, തിരൂരങ്ങാടി തഹസിൽദാർ പി ഒ സാദിഖ്, ആർഡിഒ പി. സുരേഷ് എന്നിവരും മന്ത്രിമാരുടെ സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു.
ശൈജലിന്റെ വീട് ഇൻഡ്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബകർ മുസ്ലിയാരും സന്ദർശിച്ച് പ്രാർഥന നടത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അനുശോചനമറിയിക്കുകയും ചെയ്തു. മരിച്ച സൈനികരുടെയെല്ലാം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ രോഗമുക്തർ ആവട്ടേയെന്ന് പ്രാർഥിക്കുന്നതായും കാന്തപുരം പറഞ്ഞു.

Keywords: News, Kerala, Top-Headlines, Malappuram, Army, Military, Indian Army, Ministers, Kanthapuram A.P.Aboobaker Musliyar, Obituary, Muhammad Shaijal, Mourns the demise of Muhammad Shaijal.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.