Follow KVARTHA on Google news Follow Us!
ad

Monkeypox | വാനരവസൂരി: 'പരിഭ്രാന്തി വേണ്ട, വളരെ അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രമേ പടരൂ'; ഐസിഎംആര്‍ ശാസ്ത്രജ്ഞ പറയുന്നു

Monkeypox Outbreak in India: 'We Should Not Panic, It Usually Spreads by Very Close Contact',#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com)  വാനരവസൂരി അല്ലെങ്കില്‍ കുരങ്ങുപനിയെ കുറിച്ച് ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടെന്നും വളരെ അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രമേ പടരൂ എന്ന് ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍. യൂറോപിലെ ചില രാജ്യങ്ങളിലും യുഎസിലും കുരങ്ങുപനി കേസുകളുണ്ടെന്ന് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ചിലെ (ഐസിഎംആര്‍) ശാസ്ത്രജ്ഞയായ ഡോ. അപര്‍ണ മുഖര്‍ജി വെള്ളിയാഴ്ച പറഞ്ഞു. രാജ്യത്ത് ഇതുവരെ ഒരു കേസും കണ്ടെത്തിയിട്ടില്ലെന്നും നിരീക്ഷണത്തിലാണെന്നും അവര്‍ പറഞ്ഞു.
  
New Delhi, India, News, Health, Cases, Monkey Pox, Fever, Europe, USA, medical Research, ICMR, Scientist, Monkeypox Outbreak in India: 'We Should Not Panic, It Usually Spreads by Very Close Contact', Says ICMR Scientist.

ഉയര്‍ന്ന പനി, ശരീരവേദന എന്നിവയുമായാണ് വാനരവസൂരി വരുന്നത്. 2-3 ദിവസങ്ങള്‍ക്ക് ശേഷം തിണര്‍പ്പ് വികസിക്കും. കുരങ്ങ് പോക്സിന്റെ ലക്ഷണങ്ങളെ കുറിച്ച് മുഖര്‍ജി പറഞ്ഞു. കുരങ്ങുപനി കേസുകളുള്ള രാജ്യങ്ങളിലേക്ക് യാത്രാ പോയ വ്യക്തികള്‍ക്കും ഇത്തരത്തിലുള്ള പ്രത്യേക ലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും സ്വയം പരിശോധന നടത്താമെന്നും അവര്‍ പറഞ്ഞു.

Post a Comment