ലൻഡന്‍: (www.kvartha.com) വാനരവസൂരി വന്ന രോഗികളുടെ വളര്‍ത്തുമൃഗങ്ങളെ ഒറ്റപ്പെടുത്തുകയോ കൊല്ലുകയോ ചെയ്യണമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ഡിസീസ് പ്രിവെന്‍ഷന്‍ കണ്‍ട്രോള്‍ (E C D C). മൃഗങ്ങളിലേക്കും വൈറസ് പടര്‍ന്നാല്‍ യൂറോപിലുടനീളം വ്യാപകമാകുമെന്ന ഭീതിയുണ്ട്. കുരങ്ങുപന്നി, എലിച്ചക്രം, ഗിനിപ്പന്നി എന്നിവയെ കൊല്ലുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യണമെന്ന് യൂറോപ്യന്‍ ആരോഗ്യ അധികൃതര്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍ 118 കുരങ്ങുപനി കേസുകള്‍ സ്ഥിരീകരിച്ചു.
സ്പെയിനിലും പോര്‍ചുഗലിലും യഥാക്രമം 51, 37 കേസുകളുമായി യൂറോപ്യന്‍ യൂണിയന്‍ ആശങ്കയിലാണ്. യുകെ ഹെല്‍ത് സെക്യൂരിറ്റി ഏജന്‍സി 90 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍, 20-ലധികം രാജ്യങ്ങളില്‍ 200-ഓളം സ്ഥിരീകരിച്ച കേസുകളും 100-ലധികം സംശയാസ്പദമായ കേസുകളും കണ്ടെത്തിയിട്ടുണ്ട്. കുരങ്ങുപനിയുടെ സ്വാഭാവിക കേന്ദ്രം അജ്ഞാതമാണെങ്കിലും, ഇത് പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ എലികളില്‍ നിന്നാണ് പടരുന്നതെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. മധ്യ ആഫ്രികയില്‍, ഈ രോഗം പ്രാദേശികമാണ്. ഹാംസ്റ്ററുകള്‍, ജെര്‍ബില്‍സ്, ഗിനി പന്നികള്‍, എലികള്‍ എന്നിവയുള്‍പ്പെടെ വളര്‍ത്തുമൃഗങ്ങള്‍ ഏറ്റവും അപകടസാധ്യതയുള്ളവയായി കണക്കാക്കപ്പെടുന്നു, കാരണം അവ രോഗത്തിന് ഇരയാകുന്നു.
നായ്ക്കളും പൂച്ചകളും ഉള്‍പെടെയുള്ള മറ്റ് മൃഗങ്ങളെയും വീടിനുള്ളില്‍ സൂക്ഷിക്കണം. എന്നാല്‍ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവായതിനാല്‍ വീട്ടില്‍ ഒറ്റപ്പെടുത്താന്‍ കഴിയുമെന്ന് ദ ടെലിഗ്രാഫ് റിപോര്‍ട് ചെയ്തു. മനുഷ്യരില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളിലേക്കും വന്യജീവികളിലേക്കും കുരങ്ങുപനി പടരാനുള്ള സാധ്യത കുറവാണ്- ഗ്ലാസ്ഗോ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ചിലെ പ്രൊഫസര്‍ ഡേവിഡ് റോബര്‍ട്സനെ ഉദ്ധരിച്ച് റിപോര്‍ട് പറയുന്നു.
അങ്ങനെ സംഭവിക്കുകയാണെങ്കില്‍, വൈറസിന്റെ വ്യാപനം കണ്ടെത്തുന്നത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണെന്നും ഡേവിഡ് റോബര്‍ട്സന്‍ പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരാം. ' ഈ വൈറസിന് വളരെക്കാലം നിലനില്‍ക്കാനാകും. അതിനാല്‍ രോഗബാധിതരായ ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ഏതെങ്കിലും മൃഗങ്ങളെ/വളര്‍ത്തുമൃഗങ്ങളെ നിരീക്ഷിക്കണം- റോബര്‍ട്ട്സണ്‍ പറഞ്ഞു.
കുരങ്ങുപനിയെ കുറിച്ചുള്ള ഭീഷണി 'സൈദ്ധാന്തികമായി' തുടര്‍ന്നു. അതിനാല്‍ ആളുകളെ ബോധവല്‍ക്കരിക്കാനും അപകടസാധ്യതകള്‍ ലഘൂകരിക്കാനും എല്ലായ്‌പ്പോഴും വിവേകത്തോടെയാണ് ഇടപെടേണ്ടതെന്ന് - ആനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത് ഏജന്‍സിയിലെ വൈറോളജി വിഭാഗം മേധാവി പ്രൊഫസര്‍ ഇയാന്‍ എച് ബ്രൗണ്‍ പറഞ്ഞു. 'ഇതുവരെ, കുറച്ച് ജന്തുജാലങ്ങള്‍ക്ക് വൈറസിന് സാധ്യതയുണ്ടെന്ന് അറിയാമായിരുന്നു. ഈ സംഭവത്തില്‍ നായകളില്‍ കേസുകളൊന്നും റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ല', അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Monkeypox patient's Pets | വാനരവസൂരി വന്ന രോഗികളുടെ വളര്‍ത്തുമൃഗങ്ങളെ എന്തുചെയ്യണം?
Pets of monkeypox patients should be isolated or killed: ECDC#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ലോകവാർത്തകൾ