ഇടുക്കി: (www.kvartha.com) ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പൂപ്പാറയിലാണ് പരാതിക്കടിസ്ഥാനമായ സംഭവം. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് 15 കാരിയായ പെണ്‍കുട്ടിയാണ് അക്രമണത്തിന് ഇരയായത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെ പ്രദേശവാസികളായ ചിലര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് പെണ്‍കുട്ടിയെ പൂപ്പാറ സ്വദേശികളായ നാല് പേര്‍ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. സുഹൃത്തിനെ ക്രൂരമായി മര്‍ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
സംഭവത്തില്‍ ഞായറാഴ്ച തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. രണ്ട് പേരെ പിടികൂടി കസ്റ്റഡിയിലെടുത്തെന്നും ഇവരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.