കാഠ്മണ്ഡു: (www.kvartha.com) നേപാളില്‍ നിന്ന് പറന്നുയര്‍ന്ന് കാണാതായ യാത്രാ വിമാനം തകര്‍ന്ന് വീണെന്ന് സ്ഥിരീകരണം. നാല് ഇന്‍ഡ്യക്കാര്‍ അടക്കം 22 പേര്‍ താര എയര്‍സിന്റെ വിമാനത്തിലുണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് സൂചനയുള്ളതായി വിവധ ഏജന്‍സികള്‍ പറഞ്ഞു. വിമാന അവശിഷ്ടങ്ങള്‍ മുസ്താങ് ജില്ലയില്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു
മുസ്താങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. വിമാനത്തിന്റെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.
നേപാളിലെ പൊകാറയില്‍ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്ന വിമാനമാണ് രാവിലെ കാണാതായത്. ആകാശപാതയില്‍ വിമാനം എത്തിയിരുന്നു. തുടര്‍ന്ന് വിമാനം ധൗലഗിരി പര്‍വതത്തിലേക്ക് വഴിതിരിച്ചുവിട്ടു, അതിനുശേഷം വിമാനവും കന്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് ചീഫ് ഡിസ്ട്രിക് ഓഫീസര്‍ നേത്ര പ്രസാദ് ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു. വിമാനവുമായുള്ള എല്ലാ ബന്ധവും രാവിലെ 9.55 ഓടെ നഷ്ടപ്പെടുകയായിരുന്നു.
19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. താരാ എയര്‍ലൈന്‍സിന്റെ 9 NAET ഇരട്ട എഞ്ചിന്‍ വിമാനമാണിത്. പ്രഭാകര്‍ പ്രസാദ് ഗിമിരെയായിരുന്നു വിമാനത്തിന്റെ പൈലറ്റ്. മുംബൈയില്‍ നിന്നുള്ള നാല് ഇന്‍ഡ്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നാലുപേരുമെന്നാണ് വിവരം.
Tara Air flight 9NAET that took off from Pokhara at 9.55 AM today with 22 people onboard, including 4 Indians, has gone missing. Search and rescue operation is on. The embassy is in touch with their family.
— IndiaInNepal (@IndiaInNepal) May 29, 2022
Our emergency hotline number :+977-9851107021. https://t.co/2aVhUrB82b
Keywords: News,World,international,Nepal,Flight,Passengers,Top-Headlines, Missing flight with 22 onboard found in Nepal's Mustang district#UPDATE | Aircraft found at Kowang of Mustang. The status of the aircraft is yet to be ascertained: Tribhuvan International Airport chief
— ANI (@ANI) May 29, 2022