Follow KVARTHA on Google news Follow Us!
ad

Emergency medicine conclave | എമര്‍ജന്‍സി മെഡിസിന്‍ ഇല്ലാത്ത മെഡികല്‍ കോളജുകള്‍ 2024 ഓടെ അടച്ച് പൂട്ടേണ്ടി വരുമെന്ന് ഡോ. മോഹനന്‍ കുന്നുമ്മല്‍; വിദഗ്ധ ചർചകൾക്ക് വേദിയായി ആസ്റ്റർ മിംസിന്റെ 'എമര്‍ജന്‍സ് 2022'

Medical colleges that do not have emergency medicine will have to close by 2024, Says Dr. Mohanan Kunnummal #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) എമര്‍ജന്‍സി വിഭാഗത്തിന്റെ സാന്നിധ്യം പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കേരളത്തിലെ മുഴുവന്‍ മെഡികല്‍ കോളജുകളിലും 2024 ആകുമ്പോഴേക്കും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുമെന്നും കേരള ആരോഗ്യ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
         
News, Kerala, Kozhikode, Hospital, Health, Medical College, Treatment, Programme, Doctor, Dr. Mohanan Kunnummal, Aster MIMS, Emergency Medicine, Medical colleges that do not have emergency medicine will have to close by 2024, Says Dr. Mohanan Kunnummal.

എമര്‍ജന്‍സി മെഡിസിന്‍ ആരംഭിക്കാത്ത മെഡികല്‍ കോളജുകള്‍ അടച്ച് പൂട്ടുന്നതാണ് നന്നാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് ആയ എമര്‍ജന്‍സ് 2022 ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എമര്‍ജന്‍സി മെഡിസിന്‍ മേഖലയില്‍ വിദഗ്ധ പരിശീലനം സിദ്ധിച്ച പ്രൊഫഷണലുകളുടെ അഭാവം രാജ്യത്തിന്റെ വൈദ്യശാസ്ത്ര മേഖല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണെന്നും ഈ അവസ്ഥ പരിഹരിക്കാനാവശ്യമായ നടപടികള്‍ സര്‍കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എമര്‍ജന്‍സ് 2022 രാജ്യത്തിന്റെ എമര്‍ജന്‍സി മെഡിസിന്‍ മേഖലയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും, നൂതനമായ ചികിത്സാ മേഖലകളെ കുറിച്ചുള്ള അറിവ് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലുമുള്ള സാധാരണക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവര്‍ക്ക് പരിചിതമാക്കുവാനായി കോണ്‍ക്ലേവിന്റെ പിന്നണിയിലുള്ളവര്‍ നടത്തിയ പരിശ്രമം അഭിമാനാര്‍ഹമാണെന്നും ആ​സ്റ്റ​ര്‍ ഡി.എം ഹെല്‍ത് കെ​യ​ർ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​ന​ജി​ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

എമര്‍ജന്‍സി മെഡിസിന്‍ എന്ന നൂതന വൈദ്യശാസ്ത്ര മേഖലയെ പരിചയപ്പെടുത്തിയതിലും രാജ്യത്താകമാനം എമര്‍ജന്‍സി മെഡിസിന്റെ സേവനം വ്യാപിപ്പിച്ചതിലും ആസ്റ്റര്‍ മിംസിനും ഡോ. വേണുഗോപാലനുമുള്ള നേതൃപരമായ പങ്ക് അവഗണിക്കാന്‍ സാധിക്കില്ലെന്ന് ആസ്റ്റര്‍ ഒമാന്‍ ആൻഡ് കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു. എമര്‍ജന്‍സ് 2022 ചെയര്‍മാന്‍ ഡോ. വേണുഗോപാലന്‍ പി പി കോണ്‍ക്ലേവിന്റെ അവതരണ പ്രഭാഷണം നടത്തി.

മുഖ്യാതിഥിക്കുള്ള ആദരവ് ഡോ. കെ എന്‍ ഗോപകുമാരന്‍ കര്‍ത്ത കൈമാറി. ഡോ. ബിപിന്‍ ബത്ര മുഖ്യപ്രഭാഷണം നടത്തി. ഡോ. രമേഷ് ഭാസി ആദരവ് കൈമാറി. പദ്മശ്രീ ഡോ. സുബ്രദോ ദാസ്, ഡോ. അബ്ദുല്ല ചെറയക്കാട്ട്, ഡോ. എബ്രഹാം മാമ്മന്‍, ഡോ. കാത്ത ഡഗ്ലസ്സ്, പ്രൊഫ. പരാഗ് സിംഗാള്‍, ഡോ. ശഅവേത ഗിത്വാനി, യു. ബശീര്‍, ഡോ. സുധ കൃഷ്ണനുണ്ണി, ഡോ. മഅറൂഫ്‌ രാജ്, ലില്ലി എം, ഷീലാമ്മ ജോസഫ് സംസാരിച്ചു.

Keywords: News, Kerala, Kozhikode, Hospital, Health, Medical College, Treatment, Programme, Doctor, Dr. Mohanan Kunnummal, Aster MIMS, Emergency Medicine, Medical colleges that do not have emergency medicine will have to close by 2024, Says Dr. Mohanan Kunnummal.
< !- START disable copy paste -->< !- START disable copy paste -->

Post a Comment