കോഴിക്കോട്: (www.kvartha.com) വെസ്റ്റ്ഹില്‍ ചുങ്കത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിഥി തൊഴിലാളിയായ യുവാവാണ് മരിച്ചത്. പുലര്‍ചെ അഞ്ചോടെ പ്രഭാത നടത്തത്തിനിറങ്ങിയവരാണ് മൃതദേഹം കണ്ടത്.
റോഡരികിലെ നടപ്പാതയുടെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് ഉണ്ടായിരുന്നത്. പ്രദേശത്ത് സംഘട്ടനം നടന്നതിന്റെ ലക്ഷണങ്ങളുള്ളതിനാല്‍ കൊലപാതകമെന്ന് സംശയിക്കുന്നതായി സംഭവസ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു. യുവാവിനെ തിരിച്ചറിയാനായിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.