Follow KVARTHA on Google news Follow Us!
ad

Road Accident | അജ്ഞാത വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

Man died in accident#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണുർ: (www.kvartha.com) കണ്ണൂർ - മട്ടന്നൂർ റോഡിൽ അജ്ഞാത വാഹനമിടിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. വലിയന്നൂർ ധർമ്മോദയം സ്കൂളിന് സമീപം ആലാൻ വീട്ടിൽ എ റഫീഖ് (42) ആണ് മരിച്ചത്. ബുധനാഴ്ച അർധരാത്രി 12 മണിയോടെ മുണ്ടയാട് കറുവൻ വൈദ്യർ പീടികയ്ക്കടുത്താണ് അപകടം.
  
Kannur, Kerala, News, Top-Headlines, Youth, Accident, Death, Hospital, Police, Man died in accident.

റഫീഖിനെ ഇടിച്ച വാഹനം നിർത്താതെ കടന്നു കളയുകയായിരുന്നു. ഗുഡ്സ് ഓടോറിക്ഷ ഡ്രൈവറാണ് റഫീഖ്. വിവരമറിഞ്ഞെത്തിയ കണ്ണൂർ ടൗൺ പൊലീസാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ആറാംപീടികയിലെ സാജിദയാ ണ് റഫീഖിൻ്റെ ഭാര്യ.
മക്കൾ: മുഹമ്മദ് റാസിൻ, മുഹമ്മദ് സ്വാലിഹ് , റിസാ ഫാത്വിമ.
പോസ്റ്റുമോർടം നടപടികൾ പൂർത്തിയാക്കി മൃതദേഹം എളയാവൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kannur, Kerala, News, Top-Headlines, Youth, Accident, Death, Hospital, Police, Man died in accident.
< !- START disable copy paste -->

Post a Comment