SWISS-TOWER 24/07/2023

Marriage | കാമുകിയെ കാണാന്‍ അടുത്ത ഗ്രാമത്തിലേക്ക് നുഴഞ്ഞു കയറിയ കമിതാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍; ആവര്‍ത്തിക്കാതിരിക്കാന്‍ കല്യാണവും കഴിപ്പിച്ചു!

 


ADVERTISEMENT


പട്‌ന: (www.kvartha.com) കാമുകിയെ കാണാന്‍ തങ്ങളുടെ ഗ്രാമത്തിലേക്ക് നുഴഞ്ഞു കയറിയ കമിതാവിനെ കയ്യോടെ പിടികൂടി ഗ്രാമവാസികള്‍. ഒടുവില്‍ കാമുകിയുമായുള്ള യുവാവിന്റെ വിവാഹവും നടത്തി കൊടുത്തു. ബിഹാറിലെ നവാദ ഗ്രാമത്തിലാണ് രസകരമായി സംഭവം നടന്നത്. 

ഖന്‍ഖന്‍പുര്‍ ഗ്രാമവാസിയായ കാമുകി ശബാന പര്‍വീണിനെ കാണാന്‍ അയല്‍ ഗ്രാമത്തില്‍നിന്ന് ഒളിച്ചെത്തിയ രാജു ഖാനെയാണ് നാട്ടുകാര്‍ പിടികൂടി വിവാഹം കഴിപ്പിച്ചത്. ഇരുവരും കുറേക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ശബാനയെ കല്യാണം കഴിക്കാതെ ഒഴിഞ്ഞുമാറിയിരുന്ന രാജു ഖാന്‍, ഇടയ്ക്കിടെ ഇവരെ കാണാന്‍ എത്തിയിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
Aster mims 04/11/2022

Marriage | കാമുകിയെ കാണാന്‍ അടുത്ത ഗ്രാമത്തിലേക്ക് നുഴഞ്ഞു കയറിയ കമിതാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍; ആവര്‍ത്തിക്കാതിരിക്കാന്‍ കല്യാണവും കഴിപ്പിച്ചു!


ഇതിനിടെയാണ് നാട്ടുകാരുടെ മുന്നില്‍പെട്ടത്. രാജുവിനെ വിവാഹം ചെയ്യാന്‍ സമ്മതമാണോ എന്ന ചോദ്യത്തിന് ശബാന അനുകൂല മറുപടി നല്‍കി. രാജുവും സമ്മതം അറിയിച്ചതോടെ ഇരുവരെയും വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ വീട്ടുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അയല്‍ക്കാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. 

Keywords:  News,National,India,Bihar,Marriage,Humor,Local-News, Man caught while meeting girlfriend in Bihar's Nawada, villagers get them married
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia