കായംകുളത്ത് പിടിയില്‍. കായംകുളം സ്വദേശികളായ അനീഷ്(24) ആര്യ(19) എന്നിവരാണ് പിടിയിലായത്. പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. ഇവരില്‍നിന്ന് 70 ഗ്രാം എം ഡി എം എ പിടികൂടിയതായും പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ മൂന്നര ലക്ഷത്തോളം വില വരുമെന്നും പൊലീസ് അറിയിച്ചു.
ഗോവയില്‍നിന്നും മുംബൈയില്‍നിന്നും സിന്തറ്റിക് മയക്കുമരുന്ന് കടത്തുന്നവരെക്കുറിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബസില്‍ മയക്കുമരുന്നുമായെത്തിയ ഇരുവരും പിടിക്കപ്പെടുന്നത്. മാസത്തില്‍ രണ്ടോ മൂന്നോ തവണ സംസ്ഥാനത്തിന് പുറത്തുപോയി മയക്കുമരുന്ന് കൊണ്ടുവരാറുണ്ടെന്ന് ചോദ്യംചെയ്യലില്‍ അനീഷ് വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
ഗ്രാമിന് 1500 രൂപയ്ക്ക് എം ഡി എം എ വാങ്ങുന്ന ഇവര്‍ 5000 രൂപയ്ക്കാണ് വില്‍പന നടത്തിയിരുന്നത്. കായംകുളത്തെ ക്വടേഷന്‍ സംഘങ്ങളും കോളജ് വിദ്യാര്‍ഥികളുമാണ് ഇവരില്‍നിന്ന് മയക്കുമരുന്ന് വാങ്ങുന്നതെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റിലായ അനീഷ് കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ വധശ്രമക്കേസിലെ പ്രതിയാണ്. ഇവരുമായി ഇടപാട് നടത്തിയവരെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
നാര്‍കോടിക് സെല്‍ ഡിവൈ എസ് പി എംകെ ബിനുകുമാറിന്റെയും കായംകുളം ഡിവൈ എസ് പി അലക്സ് ബേബിയുടെയും നേതൃത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. എസ് ഐ മാരായ ശ്രീകുമാര്‍, മുരളീധരന്‍, എസ് സി പി ഒമാരായ റെജി, അനുപ്, നിസാം, സി പി ഒമാരായ ജോളി, റെസീന, അരുണ്‍ ഡാന്‍സാഫ് അംഗങ്ങളായ എസ് ഐ ഇല്യാസ്, എ എസ് ഐമാരായ സന്തോഷ്, ജാക്സന്‍, സി പി ഒമാരായ ഉല്ലാസ്, ശാഫി, എബി, സിദ്ദീഖ്, പ്രവീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Keywords: Man and woman arrested with MDMA drugs in Kayamkulam, Alappuzha,News,Local News, Drugs, Police, Arrested, Kerala.