മുംബൈ: (www.kvartha.com) രക്തം സ്വീകരിച്ച 4 കുട്ടികള്‍ക്ക് എച്‌ഐവി ബാധിച്ചതായി റിപോര്‍ട്. നാഗ്പൂരിലാണ് സംഭവം. ഇതില്‍ ഒരു കുട്ടി മരിച്ചു. തലസീമിയ ബാധിതരായ കുട്ടികളിലാണ് രക്തം സ്വീകരിച്ച ശേഷം എച്‌ഐവി സ്ഥിരീകരിച്ചതെന്നാണ് വിവരം.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഒരേ രക്തബാങ്കില്‍ നിന്നാണോ ഈ നാല് കുട്ടികളും രക്തം സ്വീകരിച്ചത് എന്ന് അന്വേഷിക്കുന്നുണ്ടെന്നും സര്‍കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ രക്ത ബാങ്കിന്റെ പ്രവര്‍ത്തനമെന്നും പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഹ്യൂമന്‍ ഇമ്യൂനോഡെഫിഷ്യന്‍സി വൈറസ് (Human Immuno Deficiency Virus) എന്ന വൈറസുകളാണ് എയ്ഡ്‌സ് ഉണ്ടാക്കുന്നത്. ഇത് റിട്രോ വൈറസ് വര്‍ഗത്തില്‍ പെട്ടതാണ്. രക്തദാനം, ശുക്ലം, യോനീദ്രവം, ഗര്‍ഭസ്ഥശിശു, മുലപ്പാല്‍ എന്നിവയിലൂടെ എച്‌ഐവി ബാധയുണ്ടാകാം.
പ്രതിരോധശേഷിയുള്ള ശ്വേതരക്താണുക്കളെയാണ് എച്‌ഐവി ബാധിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുബാധയേറ്റ സിറിഞ്ചും സൂചിയും, മുലപ്പാല്‍, കൂടാതെ പ്രസവ സമയത്ത് അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എന്നീ നാല് പ്രധാനപ്പെട്ട വഴിയിലൂടെയാണ് എച്‌ഐവി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്.
രക്തദാനം നടത്തുമ്പോള്‍ രക്ത പരിശോധന നടത്തുന്നത് കൊണ്ട് രക്തദാനത്തിലൂടെയുള്ള എച്‌ഐവി ബാധ ഏറകുറേ തടയാന്‍ ആധുനിക ലോകത്തിന് കഴിയുന്നുണ്ട്. ഗര്‍ഭനിരോധന ഉറ അഥവാ കോണ്ടം ഉപയോഗിക്കുന്നത് വഴി രോഗാണുവാഹകരുമായുള്ള ലൈംഗിക ബന്ധത്തിലൂടെ എച്‌ഐവി വൈറസ് പകരുന്നത് നല്ലൊരു ശതമാനവും തടയാന്‍ സാധിക്കും. സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ഉറകളും ഇക്കാര്യത്തില്‍ ഫലപ്രദമാണെന്ന് വിധഗ്ദര്‍ പറയുന്നു.
Keywords: News,National,India,Mumbai,HIV Positive,Children,Death,Report,Top-Headlines,Health,Health & Fitness, Maharashtra;: 4 Thalassemic Children Tested Positive for HIV in Nagpur Allegedly After blood transfusionMaharashtra| 4 thalassemic children tested positive for HIV in Nagpur allegedly after blood transfusion
— ANI (@ANI) May 26, 2022
4 children tested positive for HIV, out of them one died. Will take action against it. Inquiry will set up: Dr RK Dhakate, Asst Dy Director, Health Dept,State Govt (25.05) pic.twitter.com/M1nRG6PeOv