Kottiyoor temple festival | കൊട്ടിയൂരില്‍ ഭക്തജനതിരക്കേറുന്നു: രോഹിണി ആരാധന ചൊവ്വാഴ്ച നടക്കും

 


കൊട്ടിയൂര്‍: (www.kvartha.com) വൈശാഖ മഹോത്സവത്തിന് തീര്‍ത്ഥാടകരുടെ തിരക്കേറുന്നു. ആരാധനകളില്‍ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന ചൊവ്വാഴ്ച നടക്കും. രോഹിണി ആരാധനാ നാളിലാണ് ഉത്സവത്തിലെ സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലില്‍ നടക്കുക. ഇതിനായി കുറുമാത്തൂര്‍ ഇല്ലത്തെ നായ്ക്കന്‍ സ്ഥാനികന്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് തിങ്കളാഴ്ചയോടെ മണത്തണയില്‍ എത്തിച്ചേര്‍ന്നു. മണത്തണ ഗോപുരത്തില്‍ എത്തിയ നമ്പൂതിരിപ്പാടിനെ മണത്തണ ആക്കല്‍ കുടുംബാംഗങ്ങള്‍ ഗോപുരത്തിലെത്തി തറവാട്ടിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് തറവാടിലെത്തിയ നമ്പൂതിരിപ്പാടിനെ ആക്കല്‍ തറവാടിലെ മുതിര്‍ന്ന സ്ത്രീ വിളക്കും നിറനാഴിയുമായി സ്വീകരിച്ചു. ആക്കല്‍ തറവാടിലെത്തിയ അദ്ദേഹവും ഒപ്പമുള്ളവരും തിങ്കളാഴ്ച ആക്കല്‍ തറവാടില്‍ വിശ്രമിച്ച ശേഷം രോഹിണി ആരാധന ദിവസമായ ചൊവ്വാഴ്ച്ച മണത്തണ കുണ്ടേന്‍ ക്ഷേത്രത്തിലെത്തി കുളിച്ച് പ്രാര്‍ത്ഥിച്ച ശേഷം കൊട്ടിയൂരിലേക്ക് പുറപ്പെടും.
  
Kottiyoor temple festival | കൊട്ടിയൂരില്‍ ഭക്തജനതിരക്കേറുന്നു: രോഹിണി ആരാധന ചൊവ്വാഴ്ച നടക്കും


അക്കരെ കൊട്ടിയൂരിലെത്തിയാല്‍ ആക്കല്‍ കയ്യാലയിലാണു വിശ്രമിക്കുക. പുഷ്പാഞ്ജലിക്ക് സമയമായാല്‍ തീര്‍ഥക്കുളത്തില്‍ കുളിച്ച് മുഖമണ്ഡപത്തിലെത്തും. അപ്പോള്‍ ഉഷ കാമ്പ്രം കൈപിടിച്ചു മണിത്തറയില്‍ കയറ്റി ഇരുത്തണം. മണിത്തറയില്‍ പനയൂരും താഴെ പാലക്കുന്നം നമ്പൂതിരിയും കുറുമാത്തൂരിന് പരികര്‍മികളാകണം. കുറുമാത്തൂര്‍ തറയില്‍ കയറിയാല്‍ വാദ്യക്കാര്‍ ദ്രുദഗതിയില്‍ വാദ്യങ്ങള്‍ മുഴക്കും. ആലിംഗന പുഷ്പാഞ്ജലി കഴിഞ്ഞ് കുറുമാത്തൂര്‍ തറയില്‍ നിന്ന് ഇറങ്ങുന്നതുവരെ വാദ്യം തുടരണം. ഉച്ചക്ക് പൊന്നിന്‍ ശീവേലിയും സന്ധ്യക്ക് പഞ്ചഗവ്യാഭിഷേകവും രോഹിണി ആരാധനാ ദിവസം നടക്കും. ജൂണ്‍ രണ്ടിന് തിരുവാതിര ചതുശ്ശതവും, മൂന്നിന് പുണര്‍തം ചതുശ്ശതവും, അഞ്ചിന് ആയില്യം ചതുശ്ശതവും നടക്കും. ജൂണ്‍ 6 ന് മകം നാളില്‍ കലം വരവ് നടക്കും. അന്ന് ഉച്ചക്ക് നടക്കുന്ന ഉച്ച ശീവേലിക്ക് ശേഷം അക്കരെ കൊട്ടിയൂരില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല.

Keywords:  Kerala, Kannur, Temple, Festival, News, Kottiyoor Rohini worship will be held on tomorrow
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia