SWISS-TOWER 24/07/2023

KFC Recipe 'Secret' | കെഎഫ്‌സിയുടെ പാചകത്തിന്റെ 'രഹസ്യം' ട്വിറ്ററിൽ നിന്നറിയാം! ഫാസ്റ്റ് ഫുഡ് ഭീമൻ പിന്തുടരുന്നത് 11 പേരെ മാത്രം; കാരണം നിങ്ങളെ ആശ്ചര്യപ്പെടുത്തും

 


ന്യൂഡെൽഹി: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫാസ്റ്റ് ഫുഡ്‌ ശൃംഖലയായ കെന്റകി ഫ്രൈഡ് ചികന്റെ (KFC) പൊരിച്ച കോഴി പേരുകേട്ടതാണ്. നിരവധി സ്ഥാപനങ്ങൾ ഇതിന്റെ സ്വന്തം പതിപ്പുകൾ നിർമിക്കാൻ ശ്രമിച്ചിട്ടുണ്ട്, എന്നാൽ കെഎഫ്‌സിയുടെ രുചി സമാനതകളില്ലാത്തതായി കണക്കാക്കുന്നു. കൂടാതെ, അതിന്റെ പാചകക്കുറിപ്പ് രഹസ്യമായി തുടരുന്നു. '11 ഔഷധസസ്യങ്ങളുടെയും (Herbs) സുഗന്ധവ്യഞ്ജനങ്ങളുടെയും (Spices) തെരഞ്ഞെടുത്ത മിശ്രിതം' ആണ് രുചിയുടെ രഹസ്യമെന്നാണ് കെഎഫ്‌സി പറയുന്നത്.

KFC Recipe 'Secret' | കെഎഫ്‌സിയുടെ പാചകത്തിന്റെ 'രഹസ്യം' ട്വിറ്ററിൽ നിന്നറിയാം! ഫാസ്റ്റ് ഫുഡ് ഭീമൻ പിന്തുടരുന്നത് 11 പേരെ മാത്രം; കാരണം നിങ്ങളെ ആശ്ചര്യപ്പെടുത്തും

കെഎഫ്‌സിയുടെ രുചി അനുകരിക്കാൻ ശ്രമിക്കുന്ന എല്ലാവരെയും കളിയാക്കും പോലെ, ഫാസ്റ്റ് ഫുഡ് ഭീമൻ 11 'രഹസ്യമായ' ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കുന്നത് ലളിതവും വിചിത്രവുമായ വഴികളിലൂടെ അറിയിക്കാൻ ബോധപൂർവമായ ശ്രമം നടത്തുന്നതായി തോന്നിപ്പിക്കുന്ന ഒരു കാര്യം ഇന്റർനെറ്റ് ലോകത്ത് പ്രചരിക്കുന്നുണ്ട്.

കെഎഫ്‌സിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ 11 പേരെ മാത്രമേ പിന്തുടരുന്നുള്ളൂ. അവർക്ക് എല്ലാവർക്കും വിചിത്രമായ 'സ്‌പൈസ്' 'ഹെർബ്' ബന്ധവും ഉണ്ട്. കെഎഫ്‌സി പിന്തുടരുന്ന അഞ്ച് പേർ ബ്രിടീഷ് പോപ് ഗ്രൂപായ 'സ്പൈസ് ഗേൾസ്' അംഗങ്ങളായ മെലാനി ബ്രൗൺ, മെലാനി ചിഷോം, എമ്മ ബണ്ടൺ, ഗെറി ഹാലിവെൽ, വിക്ടോറിയ ബെക്കാം എന്നിവരാണ്. മറ്റ് ആറ് പേരുടെ ആദ്യ നാമം 'ഹെർബ്' ആണ്. കെഎഫ്‌സി അതിന്റെ വ്യതിരിക്തമായ രുചിയും സ്വാദും നൽകുന്ന 11 'സ്പൈസിന്റെയും' 'ഹെർബിന്റെയും' രഹസ്യ കൂട്ട് ഡീകോഡ് ചെയ്യുന്നത് ഇങ്ങനെയാണ്.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia