കാസര്‍കോട്: (www.kvartha.com) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതായി പൊലീസ്. രാജപുരം ചാമുണ്ഡിക്കുന്നിലാണ് സംഭവം. വിമലകുമാരി (58), മകള്‍ രേഷ്മ(28) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. രാജപുരം സ്‌കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.