Follow KVARTHA on Google news Follow Us!
ad

HC sets deadlines | ക്രിമിനല്‍ കേസുകള്‍ അട്ടിമറിക്കാതിരിക്കാനും കാലതാമസം ഒഴിവാക്കാനും അന്വേഷത്തിന് സമയപരിധി നിശ്ചയിച്ച് കർണാടക ഹൈകോടതി; നിസാര കുറ്റങ്ങള്‍ 60 ദിവസത്തിനുള്ളിലും ഗുരുതരവും ഹീനവുമായത് 3 മാസത്തിനുള്ളിലും അന്വേഷിക്കണം; മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു

Karnataka HC sets deadlines for probing criminal cases, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com) ക്രിമിനല്‍ കുറ്റകൃത്യങ്ങളെ നിസാരവും ഗുരുതരവും ഹീനവുമായി തരംതിരിച്ച് വേഗത്തിലുള്ള അന്വേഷണത്തിന് കര്‍ണാടക ഹൈകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു, നിസാര കുറ്റങ്ങള്‍ക്ക് 60 ദിവസവും ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങള്‍ക്ക് 90 ദിവസവുമാണ് നിശ്ചയിച്ചത്. ഇത് പ്രത്യേക ജഡ്ജി അല്ലെങ്കിൽ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടാല്‍ നീട്ടാം. അന്വേഷണ ഉദ്യോഗസ്ഥര്‍ ന്യായമായ കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് മാത്രം.
          
News, National, Top-Headlines, Karnataka, High-Court, Criminal Case, Court Order, Karnataka High-Court, HC Sets Deadlines, Karnataka HC sets deadlines for probing criminal cases.

ബെലഗാവിയിലെ എംഎല്‍എ അഭയ് കുമാര്‍ ബി പാടീലിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണത്തിലെ കാലതാമസവും പരാതി പിന്‍വലിക്കാന്‍ എംഎല്‍എയും കൂട്ടാളികളും പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതും അയാളെ കള്ളക്കേസില്‍ പ്രതിയാക്കാനുള്ള ശ്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ് സുനില്‍ ദത്ത് യാദവ് 17 മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

കാലതാമസത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കി 2017 മുതല്‍ ബെലഗാവിയിലെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഒരു സ്റ്റാറ്റസ് റിപോര്‍ടും സമര്‍പ്പിച്ചിട്ടില്ല. കൂടുതല്‍ കാലതാമസം വരുത്താനും പ്രതിക്ക് എതിരെ ലഭ്യമായ കുറ്റകരമായ തെളിവുകള്‍ നശിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പരാതിക്കാരന്‍ ഹൈകോടതിയിലെയും സുപ്രീം കോടതിയിലെയും ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തയച്ചു.

'കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നത് പൊലീസിന്റെ മാത്രം ചുമതലയാണെങ്കിലും, സ്വാധീനമുള്ള വ്യക്തികള്‍ അന്വേഷണം അട്ടിമറിക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് കഴിയും. അതനുസരിച്ച്, അന്വേഷണത്തെ തടസപ്പെടുത്താന്‍ പ്രതികള്‍ നടത്തുന്ന ശ്രമങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥന്‍ മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. കാലതാമസം ഇല്ലാതാക്കാന്‍ ഭരണപരമായ നടപടിക്കായി മജിസ്ട്രേറ്റ് ജില്ലാ ജഡ്ജിക്ക് റിപോര്‍ട് അയയ്ക്കണം', കോടതി പറഞ്ഞു.

അന്വേഷണത്തില്‍ പ്രൊഫഷണലിസം വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ പരിശീലനം, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അറിവുള്ള ഉദ്യോഗസ്ഥരെ പരിചയപ്പെടുത്താന്‍ സ്വീകരിക്കേണ്ട നടപടികളും ഉള്‍പ്പെടുന്നതാണ് 17 മാര്‍ഗനിര്‍ദേശങ്ങള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി കുറ്റകൃത്യങ്ങള്‍ എന്നിവ അന്വേഷിക്കുന്നതിന് സാങ്കേതിക അറിവ് വേണം.

ദ്രുതഗതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അന്വേഷണ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഉറപ്പാക്കാന്‍ കര്‍ണാടക പൊലീസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ഉപയോഗിച്ച് സംസ്ഥാന, ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ സൂഷ്മമായി പരിശോധിക്കാന്‍ അമികസ് ക്യൂറി, മുതിര്‍ന്ന അഭിഭാഷകന്‍ സന്ദേശ് ചൗട എന്നിവരെ ചുമതലപ്പെടുത്തി.

Keywords: News, National, Top-Headlines, Karnataka, High-Court, Criminal Case, Court Order, Karnataka High-Court, HC Sets Deadlines, Karnataka HC sets deadlines for probing criminal cases.
< !- START disable copy paste -->

Post a Comment