അഹ് മദാബാദ്: (www.kvartha.com) ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ ഗുജറാത് ടൈറ്റില്‍സിനെതിരെ രാജസ്താന്‍ റോയല്‍സിന് ടോസ്. ടോസ് നേടിയ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു.
ബെംഗിളൂറിനെതിരെ രണ്ടാം ക്വാളിഫയര്‍ കളിച്ച ടീമിനെ നിലനിര്‍ത്തിയാണ് രാജസ്താന്‍ റോയല്‍സ് ഫൈനല്‍ മത്സരത്തിനിറങ്ങുന്നത്. മറുവശത്ത് ആദ്യ ക്വാളിഫയറില്‍ മത്സരത്തില്‍ രാജസ്താന്‍ റോയല്‍സിനെ തോല്‍പ്പിച്ച ടീമില്‍ നിന്ന് ഗുജറാത് ടൈറ്റന്‍സ് അല്‍സാരി ജോസഫിന് പകരം ലോകി ഫെര്‍ഗൂസന്‍ അന്തിമ ഇലവനിലെത്തിച്ചു.
ഇതിഹാസ താരം ഷെയ്ന്‍ വോണിന്റെ കീഴില്‍ ആദ്യ (2008) ഐപിഎല്‍ കിരീടം നേടിയ രാജസ്താന്റെ രണ്ടാം ഫൈനലാണിത്.
ആദ്യ സീസണില്‍ തന്നെ കിരീടം നേടുന്ന ടീമെന്ന നേട്ടം സ്വന്തമാക്കാനാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ ഗുജറാത് ടൈറ്റന്‍സ് കളത്തില്‍ എത്തുന്നത്.
ഓപനര്‍ ജോസ് ബട്ലറുടെ മിന്നുന്ന ഫോമിലാണ് രാജസ്താന്റെ ബാറ്റിംഗ് പ്രതീക്ഷകള്‍. മറുഭാഗത്ത് ഹാര്‍ദിക് പാണ്ഡ്യയുടെയും ഡേവിഡ് മിലറുടെയും റാശിദ് ഖാന്റെയും പ്രകടനങ്ങളിലാണ് ഗുജറാതിന്റെ പ്രതീക്ഷകള്‍. അതുകൊണ്ടുതന്നെ മത്സരം കടുക്കും.
Keywords: News,National,India,Ahmedabad,IPL,Trending,Top-Headlines,Sports,Player, IPL final 2022: Rajasthan royals won the toss against Gujarat Titans🚨 Toss Update 🚨@IamSanjuSamson has won the toss & @rajasthanroyals have elected to bat against the @hardikpandya7-led @gujarat_titans in the summit clash.
— IndianPremierLeague (@IPL) May 29, 2022
Follow The Final ▶️ https://t.co/8QjB0b5UX7 #TATAIPL | #GTvRR pic.twitter.com/AGlMfspRWd