Follow KVARTHA on Google news Follow Us!
ad

Air Missile System | വീണ്ടും രാജ്യത്തിന് അഭിമാന നിമിഷം; കപ്പലിൽ നിന്ന് താഴ്ന്നുപറക്കുന്ന ലക്ഷ്യസ്ഥാനത്തേക്ക് മിസൈൽ സംവിധാനം കുതിച്ചുപാഞ്ഞു; വിജയകരമായി പരീക്ഷിച്ച് ഇൻഡ്യൻ നാവികസേന; വീഡിയോ കാണാം

Indian Navy Successfully Engages Low Flying Target With Its Surface To Air Missile System #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യൻ നാവികസേന വ്യാഴാഴ്ച കപ്പൽ അധിഷ്‌ഠിത ഭൂതല- മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചു. പരീക്ഷണത്തിന്റെ വീഡിയോ ഇൻഡ്യൻ നാവികസേന ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുത്തുവിടുന്ന ആന്റി സബ്‌മറൈൻ സ്റ്റെൽത് ഫ്രിഗേറ്റ് (Anti-submarine Stealth Frigate) ആണ് പരീക്ഷിച്ചത്.

Indian Navy Successfully Engages Low Flying Target With Its Surface To Air Missile System, National, Newdelhi, News, Top-Headlines, Indian, Navy, Ship, Video, Minister Of Defence, Mumbai, Missile.

‘ആദ്യം അടിക്കുക, ശക്തമായി അടിക്കുക’ (Hit first, Hit Hard) എന്ന മന്ത്രത്തിന്റെ ദിശയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണിതെന്ന് നാവികസേന പറഞ്ഞു. ശത്രുവിനെ രഹസ്യമായി ആക്രമിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. പടിഞ്ഞാറൻ തീരത്ത് നിലയുറപ്പിച്ച യുദ്ധക്കപ്പലിൽ നിന്നാണ് മിസൈൽ തൊടുത്തുവിട്ടത്.

നേരത്തെ മെയ് 18 ന് ഒഡീഷയിലെ ബാലസോറിൽ സീകിംഗ് 42 ബി ഹെലികോപ്റ്ററിൽ നിന്ന് നാവികസേന ആദ്യത്തെ തദ്ദേശീയ കപ്പൽ വേധ മിസൈൽ പരീക്ഷിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മെയ് 17 ന് മുംബൈയിലെ മസഗോൺ ഡോക് യാർഡിൽ തദ്ദേശീയമായി നിർമിച്ച രണ്ട് യുദ്ധക്കപ്പലായ 'സൂറത്', 'ഉദയഗിരി' എന്നിവയും പുറത്തിറക്കിയിരുന്നു.

പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, നിലവിൽ ഇന്ത്യൻ നാവികസേനയിൽ 150 ഓളം കപ്പലുകളും അന്തർവാഹിനികളും ഉൾപ്പെടുന്നു, കൂടാതെ 50 ലധികം കപ്പലുകളും അന്തർവാഹിനികളും നിർമ്മാണത്തിലുണ്ട്.

Keywords: Indian Navy Successfully Engages Low Flying Target With Its Surface To Air Missile System, National, Newdelhi, News, Top-Headlines, Indian, Navy, Ship, Video, Minister Of Defence, Mumbai, Missile.

< !- START disable copy paste -->

Post a Comment