Asia Cup Hockey | ജയിക്കേണ്ട മത്സരത്തിൽ കൊറിയയോട് 4-4 ന്റെ സമനില വഴങ്ങി; ഏഷ്യാ കപ് ഹോകിയിൽ ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ ഇൻഡ്യ പുറത്ത്
May 31, 2022, 20:41 IST
ജകാർത: (www.kvartha.com) ജയിക്കേണ്ട മത്സരത്തിൽ കൊറിയയോട് 4-4 ന്റെ സമനില വഴങ്ങിയതോടെ ഏഷ്യാ കപ് ഹോകിയിൽ ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ ഇൻഡ്യ പുറത്തായി. നിലവിലെ ചാംപ്യന്മാർക്ക് ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് സമ്പൂർണ വിജയം ആവശ്യമായിരുന്നു. ഇതോടെ ബുധനാഴ്ച വെങ്കല മെഡൽ മത്സരത്തിനായി ഇൻഡ്യ ജപാനെ നേരിടും.
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ നിലം സഞ്ജീപ് എക്സെസ് പെനാൽറ്റി കോർണർ ഗോളാക്കി ഇൻഡ്യക്ക് 1-0 ലീഡ് നൽകി. എന്നിരുന്നാലും, സമനില ഗോളിലൂടെ തിരിച്ചുവരവിന് കൊറിയയെ ജോംഗ്യുൻ ജാംഗ് സഹായിച്ചു. രണ്ടാം പാദത്തിൽ ജി വൂ ചിയോണിന്റെ ഗോളിൽ കൊറിയ മുന്നിലെത്തി, പിന്നീട് രാജ് കുമാർ പാലാണ് ഇൻഡ്യയുടെ സമനില ഗോൾ നേടിയത്. തൊട്ടുപിന്നാലെ ശേഷഗൗഡ ഇൻഡ്യയെ 3-2ന് മുന്നിലെത്തിച്ചു. എന്നാൽ കിം ജുങ്‌ഹൂ ഗോൾ നേടിയതോടെ 3-3 എന്ന സ്‌കോറിൽ കൊറിയ സമനില തേടി.
മൂന്നാം പാദത്തിൽ മാരീശ്വരൻ ശക്തിവേലാണ് മത്സരത്തിൽ ഇൻഡ്യക്ക് നാലാം ഗോൾ സമ്മാനിച്ചത്. ജംഗ് മഞ്ചെ തിരിച്ചടിച്ച് കൊറിയയെ 4-4ന് എത്തിച്ചു. നാലാം സെറ്റിൽ ഇന്ത്യയും കൊറിയയും പരമാവധി ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. അഞ്ചാം സ്ഥാനത്തിനായുള്ള മത്സരത്തിൽ പാകിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും.

Hero Moments of the Match
— Asian Hockey Federation (@asia_hockey) May 31, 2022
India vs Korea#heroasiacup2022 pic.twitter.com/e5VePWIVj0
മൂന്നാം പാദത്തിൽ മാരീശ്വരൻ ശക്തിവേലാണ് മത്സരത്തിൽ ഇൻഡ്യക്ക് നാലാം ഗോൾ സമ്മാനിച്ചത്. ജംഗ് മഞ്ചെ തിരിച്ചടിച്ച് കൊറിയയെ 4-4ന് എത്തിച്ചു. നാലാം സെറ്റിൽ ഇന്ത്യയും കൊറിയയും പരമാവധി ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. അഞ്ചാം സ്ഥാനത്തിനായുള്ള മത്സരത്തിൽ പാകിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും.
A scintillating game ends in a DRAW!! 💙
— Hockey India (@TheHockeyIndia) May 31, 2022
IND 4:4 KOR #IndiaKaGame #HockeyIndia #HeroAsiaCup #MatchDay #INDvsKOR @CMO_Odisha @sports_odisha @IndiaSports @Media_SAI pic.twitter.com/eor7QdAZuB
Keywords: News, World, Top-Headlines, Hockey, Asia, Sports, India, Indian Team, Indonesia, South Korea, Players, Final, Asia Cup Hockey 2022, India Knocked, India knocked out of Asia Cup Hockey 2022, held 4-4 by Korea in must-win match.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.