Urals crude | യുദ്ധം ലോകത്തിന് തിരിച്ചടിയാകുമ്പോള്‍ ഇന്‍ഡ്യയ്ക്ക് ആശ്വാസം; വിലകുറഞ്ഞ എണ്ണ രാജ്യത്തേക്ക്! യുറല്‍ ക്രൂഡിന്റെ ഏഷ്യയിലെ ഏറ്റവും വലിയ ഉപഭോതാവായി ഇൻഡ്യ
May 28, 2022, 10:35 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലോകമെമ്പാടും എണ്ണവില കുതിച്ചുയരുമ്പോള്‍ ഇന്‍ഡ്യയ്ക്ക് 40 ഡോളര്‍ വരെ കിഴിവില്‍ യുറല്‍ ക്രൂഡ് ഓയില്‍ ലഭിക്കുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയരുകയാണ്. ദരിദ്ര രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ മോശമാവുകയാണ്. അതിനിടയിലാണ് വിലകുറഞ്ഞ ക്രൂഡ് ലഭിക്കുന്ന പുതിയ പങ്കാളിയായ റഷ്യയെ ഇന്‍ഡ്യ കണ്ടെത്തിയത്. റഷ്യയില്‍ നിന്ന് ആവശ്യമായ ക്രൂഡോയിന്റെ നാല് ശതമാനം മാത്രമാണ് ഇന്‍ഡ്യ ഇറക്കുമതി ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ റഷ്യയിലേക്കും ചൈനയിലേക്കും ഏറ്റവും വലിയ എണ്ണ ശേഖരം എത്തുകയാണ്.
ഏപ്രിലില്‍ റഷ്യയുടെ യുറല്‍ ക്രൂഡ് ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമായി ഇന്‍ഡ്യ ഉയര്‍ന്നു. യുക്രൈന്‍ അധിനിവേശം കാരണം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യാപാര ഇടപാടുകള്‍ നടത്തുന്നില്ല. ഇതുമൂലം റഷ്യയുടെ യുറല്‍ ക്രൂഡ് ഏറ്റവും താഴ്ന്ന നിലയിലാണ്.
കമോഡിറ്റി ഇന്റലിജന്‍സ് സ്ഥാപനമായ കെപ്‌ളറിന്റെ (Kpler) കണക്കുകള്‍ പ്രകാരം, ഏപ്രിലില്‍ റഷ്യ ഇന്‍ഡ്യയിലേക്ക് 627,000 ബാരല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തു. മാര്‍ചില്‍ 274,000 ബാരലും ഫെബ്രുവരിയില്‍ പൂജ്യവും ആയിരുന്നു ഇത്. കെപ്ലര്‍ ഡാറ്റ കാണിക്കുന്നത് യുറല്‍ ക്രൂഡ് കയറ്റുമതി പ്രതിദിനം ശരാശരി 2.24 ദശലക്ഷം ബാരല്‍ ആണ്, യൂറോപിലെ നിരവധി റിഫൈനര്‍മാരുടെ ഉപരോധങ്ങളും ബഹിഷ്‌കരണങ്ങളും ഉണ്ടായിരുന്നിട്ടും 2019 മെയ് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഏഷ്യന്‍ രാജ്യങ്ങളുമായി റഷ്യയ്ക്ക് കാര്യമായ വ്യാപാര ബന്ധമില്ലായിരുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പതിറ്റാണ്ടികളായി റഷ്യന്‍ എണ്ണ വാങ്ങുന്നവരായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. റഷ്യന്‍ ക്രൂഡ് ഓയിലിനെ സംബന്ധിച്ചിടത്തോളം, മെയ് 26 ലെ കണക്കനുസരിച്ച്, ഏകദേശം 57 ദശലക്ഷം ബാരല്‍ യുറല്‍ ഗ്രേഡും 7.3 ദശലക്ഷം ബാരല്‍ റഷ്യന്‍ (ESPO-Eastern Siberia Pacific Ocean) ക്രൂഡും നിലവില്‍ ഏഷ്യയിലേക്ക് എത്തിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ 19 ദശലക്ഷം യുറലുകളും 5.7 ദശലക്ഷം റഷ്യന്‍ ക്രൂഡും ആണ് എത്തിച്ചത്.

Keywords: New Delhi, India, News, Top-Headlines, Asia, War, World, Crude Oil, Economic Crisis, International, Russia, Ukraine, Europe, India becomes largest customer of Urals crude more Russian oil than ever heading towards Asia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.