SWISS-TOWER 24/07/2023

Wheat Export | ആഭ്യന്തരവിപണിയില്‍ വില കുതിച്ചുയരുന്നു; രാജ്യത്തെ ഗോതമ്പ് കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്ര സര്‍കാര്‍

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ ഗോതമ്പ് കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്രസര്‍കാര്‍. ആഭ്യന്തര വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനകം നല്‍കിയിട്ടുള്ള ക്രെഡിറ്റ് ലെറ്ററുകള്‍ക്ക് ഗോതമ്പ് കയറ്റുമതി അനുവദനീയമാണെന്ന് സര്‍കാര്‍ അറിയിച്ചു.  
Aster mims 04/11/2022

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി ജി എഫ് ടി) ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും അയല്‍രാജ്യങ്ങളുടെയും ദുര്‍ബലരാജ്യങ്ങളുടെയും ആവശ്യങ്ങളെ പരിഗണിക്കുന്നതിനുമാണ് ഇത്തരമൊരു നടപടി കേന്ദ്രം സ്വീകരിച്ചതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

ആഭ്യന്തര വിപണിയില്‍ ഗോതമ്പിന്റെ വില കുതിച്ചുയരുകയാണ്. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ചൈനയ്ക്കു തൊട്ടുപിന്നില്‍, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്‍ഡ്യ.

Wheat Export | ആഭ്യന്തരവിപണിയില്‍ വില കുതിച്ചുയരുന്നു; രാജ്യത്തെ ഗോതമ്പ് കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്ര സര്‍കാര്‍


ഏപ്രിലില്‍ ആശങ്കയുളവാക്കുന്ന വിധത്തിലാണ് രാജ്യത്ത് ഗോതമ്പുവില കുതിച്ചുയര്‍ന്നത്. 14 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു അത്. നിരവധി ഘടകങ്ങള്‍ ഗോതമ്പ് വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഗോതമ്പിന്റെ അന്താരാഷ്ട്ര വിലയും വര്‍ധിച്ചുവരുന്ന ഇന്ധന വിലയും ഇതില്‍ ഉള്‍പെടുന്നു. ആഗോളതലത്തില്‍ ഗോതമ്പ് വില ഉയരുന്ന സാഹചര്യത്തില്‍ ഗോതമ്പ് കയറ്റുമതി ചെയ്യണമെന്ന ആവശ്യം വര്‍ധിച്ചുവരികയാണ്.

അതേസമയം ഗോതമ്പ് കയറ്റുമതി നിരോധനത്തില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഡി ജി എഫ് ടി വിജ്ഞാപനം പുറത്തുവരുന്നതിന് മുന്‍പ് ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ് പുറപ്പെടുവിച്ച ഇടപാടുകള്‍, മറ്റ് രാജ്യങ്ങളുടെ അഭ്യര്‍ഥന പ്രകാരമുള്ളത് എന്നിവയ്ക്കാണ് ഇളവുകള്‍ നല്‍കിയിട്ടുള്ളത്.

Keywords:  News,National,India,New Delhi,Food,Price,Business,Finance,Export, India Bans Wheat Exports 2 Days After Announcing Massive Trade Goal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia