Follow KVARTHA on Google news Follow Us!
ad

Widespread rain | അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളില്‍ യെലോ അലേര്‍ട്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Rain,Warning,Kerala,
തിരുവനന്തപുരം: (www.kvartha.com) അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകും.

IMD predicts widespread rain in Kerala, Thiruvananthapuram, News, Rain, Warning, Kerala

വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലേര്‍ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്ത് ജില്ലകളിലും ഞായറാഴ്ച ഏഴ് ജില്ലകളിലുമാണ് യെലോ അലേര്‍ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വെള്ളിയാഴ്ച യെലോ അലേര്‍ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഞായറാഴ്ച യെലോ അലേര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Keywords: IMD predicts widespread rain in Kerala, Thiruvananthapuram, News, Rain, Warning, Kerala.

Post a Comment