Aadhaar Alert | സൈബർ കഫേ തുടങ്ങിയ പൊതു കംപ്യൂടറിൽ നിന്ന് ആധാർ ഡൗൺലോഡ് ചെയ്യുന്നുണ്ടോ? മുന്നറിയിപ്പുമായി യുഐഡിഎഐ
May 29, 2022, 13:58 IST
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ പൗരന്മാർക്ക് പ്രധാന മുന്നറിയിപ്പുമായി ആധാർ നൽകുന്ന സ്ഥാപനമായ യുഐഡിഎഐ (UIDAI). ആരെങ്കിലും തങ്ങളുടെ ആധാർ ഡൗൺലോഡ് ചെയ്യാൻ ഏതെങ്കിലും സൈബർ കഫേ, അല്ലെങ്കിൽ പൊതു കംപ്യൂടർ ഉപയോഗിക്കുകയാണെങ്കിൽ, അവർ പ്രിന്റോ അതിന്റെ സോഫ്റ്റ് കോപിയോ എടുത്ത ശേഷം, കംപ്യൂടറിലുള്ള ആധാറിന്റെ കോപി ഡിലീറ്റ് ചെയ്യണമെന്നാണ് നിർദേശം.
പൊതു കംപ്യൂടറിൽ നിന്ന് ആധാറിന്റെ ഒരു പകർപ് ഡൗൺലോഡ് ചെയ്താൽ, ആ കംപ്യൂടറിൽ ഡൗൺലോഡ് ചെയ്ത ആധാർ സ്ഥിരമായി സേവ് ചെയ്യപ്പെട്ടിട്ടുണ്ടാവും. അത് ദുരുപയോഗം ചെയ്യപ്പെടാൻ ഇടയാക്കുമെന്നതിലാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. യുഐഡിഎഐ അതിന്റെ ട്വിറ്റർ ഹാൻഡിൽ വഴിയാണ് മുന്നറിയിപ്പ് നൽകിയത്. അടുത്തിടെ ആധാർ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങൾ ഉണ്ടായതിനാലാണ് ഇത്തരമൊരു നിർദേശം.
മാസ്ക്ഡ് ആധാർ കാർഡ് ഉപയോഗിക്കാം
ആളുകൾ ആധാറിന്റെ മുഴുവൻ പകർപും നൽകുന്നതിന് പകരം മാസ്ക്ഡ് ആധാർ (Masked Aadhaar) കാർഡ് ഉപയോഗിക്കണമെന്ന് യുഐഡിഎഐ പറയുന്നു. ഇത് യുഐഡിഎഐ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ പറ്റും. ഇതിൽ അവസാനത്തെ നാല് അക്കങ്ങൾ മാത്രമാണ് കാണിക്കുന്നത്. മാത്രവുമല്ല പ്രധാന സ്വാകാര്യ വിവരങ്ങളെലാം മറച്ചിട്ടുണ്ടാവും.

Keywords: News, National, Top-Headlines, Aadhar Card, Alerts, Warning, Twitter, UIDAI, If you download Aadhaar on public computer, then know this warning from UIDAI.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.