IAS officer's Visit | വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ ചെളിയിലൂടെ നടന്ന് സന്ദർശിച്ച് ഐഎഎസ് ഉദ്യോഗസ്ഥ; ചിത്രങ്ങൾ വൈറൽ; സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദനം
May 28, 2022, 14:02 IST
ഗുവഹാതി: (www.kvartha.com) പ്രളയം ജനങ്ങള്‍ക്ക് മാത്രമല്ല ഉദ്യോഗസ്ഥര്‍ക്കും വലിയ ദുരിതമാണ് നല്‍കുന്നത്. അസമിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം നാശം വിതച്ചുകൊണ്ടിരിക്കെ, ഒരു ഐഎഎസ് ഓഫീസര്‍ ചെളിയിലൂടെ നടന്നാണ് ചില ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. പ്രദേശങ്ങളിലെ സ്ഥിതിഗതികളും അവര്‍ വിലയിരുത്തി. അസമിലെ കചാര്‍ ഡെപ്യൂടി കമീഷനര്‍ (ഡിസി) കീര്‍ത്തി ജെല്ലി, ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ചില ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
Credit: India TV
കീര്‍ത്തിയുടെ അര്‍പ്പണബോധത്തിനും സേവനത്തോടുള്ള പ്രതിബദ്ധതയ്ക്കും നിരവധി സമൂഹമാധ്യമ ഉപയോക്താക്കള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ' കാല് കഴുകാനായി വെള്ളം വേണ്ട, വെള്ളപ്പൊക്കം തന്നെ ധാരാളം.' വൈറല്‍ വീഡിയോയില്‍, ഐഎഎസ് ഓഫീസര്‍ ഒരു നാട്ടുകാരനോട് പറയുന്നത് കേള്‍ക്കാം.
റിപോര്‍ടുകള്‍ അനുസരിച്ച് മെയ് 25 ന് കീര്‍ത്തി ജല്ലി, ബോര്‍ഖോള വികസന ബ്ലോകിന് കീഴിലുള്ള ചെസ്രി ജിപി (ഗ്രാമപഞ്ചായത്), ഛുത്രസംഗന്‍ ഗ്രാമത്തിലെ വെള്ളപ്പൊക്ക, മണ്ണൊലിപ്പ് ബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചത് ചെളിയിലൂടെ നടന്നാണ്. അവിടെ പ്രദേശവാസികളുമായി സംസാരിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി. വെള്ളപ്പൊക്കത്തില്‍ നിന്നും മണ്ണൊലിപ്പില്‍ നിന്നും ഭൂമി സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രളയബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്തു.

Keywords: News, National, Top-Headlines, Assam, Flood, IAS Officer, District Collector, Visit, Social-Media, Viral, IAS officer wades through mud to take stock of flood-hit areas in Assam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.