മുംബൈ: (www.kvartha.com) സോഷ്യല്‍ മീഡിയയിലെ തന്റെ ഏറ്റവും പുതിയ പോസ്റ്റിലൂടെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. കറുത്ത സ്യൂട് ധരിച്ച് ഒരു മിറര്‍ സെല്‍ഫിയാണ് വ്യാഴാഴ്ച സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവച്ചത്. താരത്തിന്റെ പുതിയ ഫോടോ ചര്‍ചയായിരിക്കുകയാണ്.
താടിവച്ച ലുകിലാണ് ഹൃത്വിക് റോഷനെ ഫോടോയില്‍ കാണുന്നത്. കിടിലന്‍ ലുകാണെന്നാണ് ആരാധകര്‍ ഫോടോയ്ക്ക് കമന്റുകള്‍ എഴുതുന്നത്. എന്തായാലും ഹൃത്വിക് റോഷന്റെ ഫോടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഇനി ഹൃത്വികിന്റേതായി 'ഫൈറ്റര്‍' എന്ന ചിത്രമാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. വൈകോം 18 സ്റ്റുഡിയോസ്, മംമ്ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് 'ഫൈറ്റര്‍' നിര്‍മിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും ഫൈറ്റര്‍. 2023 റിപബ്ലിക് ദിനത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Keywords: National,Entertainment,News,Actor,Social-Media,Twitter,Hrithik Roshan,Mumbai,Bollywood,Cinema,India, Hrithik Roshan Leaves Fans Excited With His 'Last Post With Beard'Last night.
— Hrithik Roshan (@iHrithik) May 26, 2022
Also last post with beard 🥳 pic.twitter.com/YifXG7WS7A