കൊച്ചി: (www.kvartha.com) പ്രീണന രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതിന് സര്‍കാരിനെ അദ്ദേഹം വിമര്‍ശിച്ചു.
ഇവിടുത്തെ മത, ജാതി സ്പര്‍ധ വളര്‍ത്തിക്കൊണ്ട് വോടു നേടാനുള്ള ശ്രമമാണ് സര്‍കാരിന്റേതെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നടപടിയെന്നും ഷോണ്‍ കുറ്റപ്പെടുത്തി. തൃക്കാക്കര ഉപതെരഞ്ഞടുപ്പു കഴിഞ്ഞിരുന്നെങ്കില്‍ അറസ്റ്റും എഫ്‌ഐആറും ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമം പാലിക്കുന്നതിനാണു കോടതി നിര്‍ദേശം പാലിച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ജാമ്യം കിട്ടിയതിനാല്‍ ജാമ്യ ഉപാധി അനുസരിച്ചാണ് ഹാജരായത്. കോടതിയെ അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂ. കീഴ്‌കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയാല്‍ മേല്‍കോടതിയെ സമീപിക്കുമായിരുന്നു. ഇവിടെ ഹാജരാകുമ്പോള്‍ ഇങ്ങനെ ഒരു കുരുക്കുണ്ട് എന്നു കൃത്യമായി അറിഞ്ഞാണ് ഹാജരായതെന്നും ഷോണ്‍ പറഞ്ഞു.
എന്നിരുന്നാലും കോടതിയെ അനുസരിച്ചു മാത്രം മുന്നോട്ടു വരികയായിരുന്നു. കേരള പൊലീസിന് ഇത്ര അധികം സംവിധാനം ഉണ്ടായിട്ടും ഇത്ര ദിവസം അറസ്റ്റു ചെയ്‌തോ എന്നും ഷോണ്‍ ചോദിച്ചു. ജാമ്യം റദ്ദാക്കിയതിനെതിരെ മേല്‍കോടതിയെ സമീപിക്കുമെന്നും ഷോണ്‍ അറിയിച്ചു.
Keywords: Hate Speech: Shone George says, Will approach higher court, Kochi, News, Bail, Court, Appeal, P.C George, Custody, Criticism, By-election, Kerala.