Follow KVARTHA on Google news Follow Us!
ad

PC George | മതവിദ്വേഷപ്രസംഗത്തില്‍ പി സി ജോര്‍ജ് പൂജപ്പുര ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Hate speech case PC George remanded for 14 days#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) മതവിദ്വേഷപ്രസംഗക്കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് വഞ്ചിയൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. വഞ്ചിയൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ പി സി ജോര്‍ജ് തയാറായില്ല. ജോര്‍ജിനെ പൂജപ്പുര ജയിലില്‍ എത്തിച്ചു. 

പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി മേയ് 30ന് പരിഗണിക്കും. പുറത്തുനിന്നാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തത്.

മതനിരപേക്ഷതയ്ക്ക് ഭംഗമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും സര്‍കാര്‍ അംഗീകരിക്കില്ലെന്ന് ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മന്ത്രി പി രാജീവ് പ്രതികരിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് നോക്കിയുള്ളതല്ല സര്‍കാര്‍ നിലപാടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

News,Kerala,State,Thiruvananthapuram,P.C George,Prison,Case, Police,Case,Politics,Minister,Top-Headlines,Trending, Hate speech case PC George remanded for 14 days


വെണ്ണല കേസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് ജോര്‍ജിനെ ഫോര്‍ട് പൊലീസിന് കൈമാറിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം പി സി ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് 153 എ, 295 എ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നു പി സി ജോര്‍ജിനെ ഫോര്‍ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: News,Kerala,State,Thiruvananthapuram,P.C George,Prison,Case, Police,Case,Politics,Minister,Top-Headlines,Trending, Hate speech case PC George remanded for 14 days

Post a Comment