Brazil airport | ഹാക് ചെയ്‌തോ അതോ തകര്‍ത്തോ? ബ്രസീലിലെ എയര്‍പോര്‍ട് സ്‌ക്രീനുകള്‍ യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റ് വിവരങ്ങള്‍ നല്‍കുന്നതിന് പകരം അശ്ലീല ചിത്രങ്ങള്‍

 


ബ്രസീലിയ: (www.kvartha.com) ബ്രസീലിലെ എയര്‍പോര്‍ട് സ്‌ക്രീനുകള്‍ യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റ് വിവരങ്ങള്‍ നല്‍കുന്നതിന് പകരം അശ്ലീല ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കുന്നതായി പരാതി. ബ്രസീലിലെ റിയോ ഡി ജനീറോയിലെ സാന്റോസ് ഡുമോണ്ട് വിമാനത്താവളത്തില്‍ വെള്ളിയാഴ്ചയാണ് ലജ്ജാകരമായ സംഭവം നടന്നത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതര്‍ക്കും വ്യക്തമായ വിവരമില്ലെന്നാണ് അറിയുന്നത്. ഹാക് ചെയ്യപ്പെട്ടതാകാമെന്നാണ് അധികൃതര്‍ പറയുന്നത്.

Brazil airport | ഹാക് ചെയ്‌തോ അതോ തകര്‍ത്തോ? ബ്രസീലിലെ എയര്‍പോര്‍ട് സ്‌ക്രീനുകള്‍ യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റ് വിവരങ്ങള്‍ നല്‍കുന്നതിന് പകരം അശ്ലീല ചിത്രങ്ങള്‍

ഫെസിലിറ്റിയിലെ ഇലക്ട്രോണിക് ഡിസ്‌പ്ലേകള്‍ പരസ്യങ്ങള്‍ക്കും വിമാന വിവരങ്ങള്‍ക്കും പകരം അശ്ലീല ചിത്രങ്ങള്‍  കാണിക്കാന്‍ തുടങ്ങുകയായിരുന്നു. സംഭവത്തില്‍ ബ്രസീലിലെ എയര്‍പോര്‍ട് അതോറിറ്റി ഇന്‍ഫ്രാറോ ഫെഡറല്‍ പൊലീസില്‍ ഇക്കാര്യം റിപോര്‍ട് ചെയ്തിട്ടുണ്ട്.

സാന്റോസ് ഡുമോണ്ട് വിമാനത്താവളത്തിലെ അശ്ലീല പ്രദര്‍ശനം നിരവധി യാത്രക്കാരെയാണ് അസ്വസ്ഥരാക്കിയത്. പലരും അമ്പരന്നു. ഈ ചിത്രങ്ങള്‍ കുട്ടികള്‍ കാണാതെ മറച്ചുവെക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കുന്നു. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയുന്നില്ല. സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില വീഡിയോ ക്ലിപുകളില്‍, ആളുകള്‍ ഡിസ്‌പ്ലേകള്‍ കണ്ട് ചിരിക്കുന്നത് കാണാം.

വിവര സേവനങ്ങള്‍ മറ്റൊരു കംപനിക്ക് ഔട്സോഴ്സ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എയര്‍പോര്‍ട് അതോറിറ്റി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

'ഞങ്ങളുടെ മീഡിയ സ്‌ക്രീനുകളില്‍ കാണിക്കുന്ന ഉള്ളടക്കം പരസ്യ അവകാശമുള്ള കംപനികളുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങള്‍ ഊന്നിപ്പറയുന്നു' ഇന്‍ഫ്രാറോ പറഞ്ഞു. പങ്കാളികള്‍ അവരുടേതായ പ്രസിദ്ധീകരണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. ഇന്‍ഫ്രാറോയുടെ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമായി ഇതിന് ഒരു ബന്ധവുമില്ല. പ്രശ്നം പരിശോധിക്കാന്‍, ഹാക് ചെയ്ത സ്‌ക്രീനുകള്‍ എയര്‍പോര്‍ട് അതോറിറ്റി ഓഫ് ചെയ്തുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Keywords: Hacked or busted? Brazil airport screens display illegal instead of flight information to travellers, Brazil, News, Airport, Passengers, Advertisement, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia