തിരുവനന്തപുരം: (www.kvartha.com) കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സര്‍കാര്‍. കാട്ടുപന്നിയെ അനുയോജ്യമായ മാര്‍ഗങ്ങളിലൂടെ കൊല്ലാം എന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ വിഷം, സ്ഫോടകവസ്തുക്കള്‍, വൈദ്യുതി ഷോക് എന്നിവ ഉപയോഗിച്ച് കാട്ടുപന്നിയെ കൊല്ലാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. കൊല്ലുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് കാട്ടുപന്നി ആക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ അവയെ വെടിവെച്ചു കൊലപ്പെടുത്താന്‍, അതത് പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള തീരുമാനമെടുത്തത്. തദ്ദേശ സ്ഥാപനങ്ങളിലെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ എന്നിവര്‍ക്കാണ് ഇതിനുള്ള ഉത്തരവാദിത്തം. കാട്ടുപന്നി ആക്രമണം രൂക്ഷമായ സ്ഥലങ്ങളിലാണ് നടപടികള്‍ എടുക്കേണ്ടതെന്നും പറയുന്നു. ഇതിന്റെ വിശദമായ മാര്‍ഗരേഖയാണ് സര്‍കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ മാത്രമെ കള്ളിങ് അഥവാ കൊലപ്പെടുത്തല്‍ നടത്താവൂ എന്നതാണ് നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാമെന്ന് കൃത്യമായി പറയുന്നില്ല. പകരം, കാട്ടുപന്നികളെ ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കാമെന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.
Keywords: Guidelines issued for culling wild boars, Thiruvananthapuram, News, Cabinet, Trending, Kerala.