പാരസെറ്റമോൾ 500, ചില ലാക്‌സറ്റീവുകൾ, ഫംഗസ് ക്രീമുകൾ എന്നിവ ഉൾപെടുന്ന 16 മരുന്നുകളാണ് നിർദേശിച്ചിരിക്കുന്നതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുസംബന്ധിച്ച് മന്ത്രാലയം ജനങ്ങളിൽ നിന്ന് ഉപദേശം തേടിയിട്ടുണ്ട്. നിലവിൽ, മെഡികൽ സ്റ്റോറുകളിൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നിരവധി മരുന്നുകളും ലഭ്യമാണ്, എന്നാൽ ഇതിന് കൃത്യമായ നിയമം ഇതുവരെയില്ല.
ഈ വർഷമാദ്യം ഡ്രഗ്‌സ് ടെക്‌നികൽ അഡ്വൈസറി ബോർഡ്, ഒടിസി മരുന്നുകളെക്കുറിച്ചുള്ള സർകാരിന്റെ നിർദേശം അംഗീകരിച്ചു. മരുന്നുകളുടെ കാര്യത്തിൽ ഈ ബോർഡാണ് സർകാരിന് ഉപദേശം നൽകുന്നത്. ഈ അംഗീകാരത്തിനുശേഷം, ഒടിസി വിഭാഗത്തെക്കുറിച്ച് ധാരാളം ചർചകൾ നടന്നു, അതിനുശേഷം 16 മരുന്നുകൾ അംഗീകരിക്കുകയായിരുന്നു. പിന്നീട് കൂടുതൽ മരുന്നുകളും ഇതിൽ ഉൾപെടുത്തുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വ്യവസ്ഥ അംഗീകരിക്കണം
ഒടിസി കാറ്റഗറി നടപ്പാക്കാൻ സർകാർ ചില നിബന്ധനകളും വെച്ചിട്ടുണ്ട്. ഇത് പ്രകാരം, ഒടിസി വിഭാഗത്തിലുള്ള മരുന്നുകൾ അഞ്ച് ദിവസത്തിനുള്ളിലെ കാലയളവിലേക്ക് മാത്രമേ മരുന്ന് സ്റ്റോറുകളിൽ വിൽക്കാൻ കഴിയൂ. കൂടാതെ, അഞ്ച് ദിവസം മരുന്ന് കഴിച്ചിട്ടും രോഗിക്ക് ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ, രോഗി ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്. ഓരോ പാകിലും രോഗിക്ക് ആവശ്യമായ വിവരങ്ങൾ അടങ്ങിയിരിക്കണം.
16 മരുന്നുകൾ ഇവ
2. പോവിഡിൻ ലോഡിൻ (Povidine lodine)
3. ക്ലോട്രിമസോൾ ക്രീം (Clotrimazole cream)
4. ക്ലോട്രിമസോൾ ഡസ്റ്റിങ് പൗഡർ (Clotrimazole dusting powder)
5. ഡെക്സ്ട്രോമതോർഫാൻ ഹൈഡ്രോബ്രോമൈഡ് ലോസെഞ്ച് (Dextromathorphan Hydrobromide Lozenge)
6. ഡിഫെനിഡ്രാമിൻ ഗുളികകൾ (Diphenydramine capsules)
7. ഡിക്ലോഫെനാക് ഓയിന്റ്മെന്റ് (Diclofenac ointment)
8. പാരസെറ്റമോൾ 500 മിലി ഗ്രാം (Paracetamol 500 mg)
9. സോഡിയം ക്ലോറൈഡ് നാസൽ സ്പ്രേ (Sodium choloride nasal spray)
10. ഓക്സിമെറ്റാസൊലൈൻ നാസൽ സൊല്യൂഷൻ 0.05 % (Oxymetazoline nasal solution 0.05 %)
11. കെറ്റോകോണസോൾ ഷാംപൂ (Ketoconazole shampoo)
12. ലാക്റ്റുലോസ് സൊല്യൂഷൻ 10 മില്ലിഗ്രാം (Lactulose solution 10mg)
13. ബെന്സോയിൽ പെറോക്സൈഡ് (Benzoyl peroxide)
14. കലാമൈൻ ലോഷൻ (Calamine Lotion)
15. സൈലോമെറ്റാസോലിൻ ഹൈഡ്രോക്ലോറൈഡ് (Xylometazoline hydrochloride)
16. ബിസാകോഡൈൽ ടാബ്ലറ്റ്സ് 5 മില്ലിഗ്രാം (Bisacodyl tablets 5 mg)
Keywords: Top-Headlines, New Delhi, Health, Government, News, Fitness, Ministry, India, Medicine, Doctor, Govt. proposes sale of 16 commonly used medicines without doctor prescription.