തിരുവനന്തപുരം: (www.kvartha.com) കൂടിയും കുറഞ്ഞും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് വെള്ളിയാഴ്ച 70 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38200 രൂപയാണ്.
തുടര്‍ചയായ ഒരാഴ്ചത്തെ വില വര്‍ധനയ്ക്ക് ശേഷം വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞിരുന്നു. വ്യാഴാഴ്ച 200 രൂപയുടെ ഇടിവ് സംഭവിച്ചിരുന്നു.
മെയ് ആദ്യവാരത്തില്‍ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില മെയ് പകുതിയായപ്പോള്‍ ഉയര്‍ന്ന് തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയില്‍ 1320 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്.