ന്യൂഡെല്‍ഹി: (www.kvartha.com) നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി (NCP) നേതാവ് സുപ്രിയ സുലെയെ ലക്ഷ്യമിട്ട് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാടീല്‍ നടത്തിയ വിവാദ പരാമര്‍ശം വന്‍ പ്രതിഷേധത്തിന് ഇടയാക്കി. രാഷ്ട്രീയം മനസ്സിലാകുന്നില്ലെങ്കില്‍ വീട്ടില്‍ പോയി പാചകം ചെയ്യൂ, എന്നായിരുന്നു പ്രതിഷേധത്തിനിടെ അദ്ദേഹം എംപിയോട് പറഞ്ഞത്.
മഹാരാഷ്ട്രയിലെ ഒബിസി (മറ്റ് പിന്നോക്ക വിഭാഗങ്ങള്‍) സംവരണത്തെച്ചൊല്ലി ഇരു പാര്‍ടികളും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ബിജെപി നേതാവ് ലിംഗവിവേചന പരാമര്‍ശം നടത്തിയത്.
ഒബിസി ക്വാടയ്ക്കായി മഹാരാഷ്ട്ര നടത്തുന്ന പോരാട്ടത്തെ മധ്യപ്രദേശുമായി താരതമ്യപ്പെടുത്തിയ സുപ്രിയ സുലെയോട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്വാടയ്ക്ക് സുപ്രീം കോടതിയില്‍ നിന്ന് ശിവരാജ് സിംഗ് സര്‍കാരിന് അനുമതി ലഭിച്ചതെങ്ങനെയെന്നും ബിജെപി നേതാവ് ചോദ്യം ചെയ്തു.
മഹാരാഷ്ട്രയില്‍ ശിവസേനയുമായും കോണ്‍ഗ്രസുമായും അധികാരം പങ്കിടുന്ന എംഎസ് സുലെ, ഡെല്‍ഹി സന്ദര്‍ശനത്തിനിടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇളവ് ലഭിക്കാന്‍ അദ്ദേഹം എന്താണ് ചെയ്തതെന്ന് വെളിപ്പെടുത്തിയില്ലെന്നും പറയുകയുണ്ടായി.
'മധ്യപ്രദേശ് മുഖ്യമന്ത്രി ഡെല്‍ഹിയില്‍ വന്ന് ഒരാളെ കണ്ടു. അടുത്ത രണ്ട് ദിവസങ്ങളില്‍ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, അവര്‍ക്ക് ഒബിസി സംവരണത്തിന് അനുമതി ലഭിച്ചു,' സുലെ പാര്‍ടി യോഗത്തില്‍ പറഞ്ഞു.
'നിങ്ങള്‍ എന്തിനാണ് രാഷ്ട്രീയത്തില്‍? വീട്ടില്‍ പോയി പാചകം ചെയ്യുക. ഡെല്‍ഹിയിലേക്കോ സെമിത്തേരിയിലേക്കോ പോകൂ, പക്ഷേ ഞങ്ങള്‍ക്ക് ഒബിസി ക്വാട വേണം ലോക്‌സഭാ അംഗമേ, എങ്ങനെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തേണ്ടതെന്ന് നിങ്ങള്‍ക്കറിയില്ല?' എന്നും മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷന്‍ പരിഹസിച്ചു.
എന്നാല്‍ സംഭവം തിരിച്ചടിയാകുമെന്ന് ഉറപ്പായപ്പോള്‍, പാടീല്‍ നിലപാട് മാറ്റി. 'ഗ്രാമങ്ങളില്‍ പോയി രാഷ്ട്രീയം മനസ്സിലാക്കാന്‍ ശ്രമിക്കണം' എന്നാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞു.
'സ്ത്രീകളെ ബഹുമാനിക്കുന്നതാണ് എന്റെ സ്വഭാവമെന്നും ഇത്തരത്തിലുള്ള പഴഞ്ചൊല്ലുകള്‍ ഉള്ള ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കാന്‍ പഠിക്കണം എന്നുമായിരുന്നു ഞാന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞ അദ്ദേഹം ഞാന്‍ സുപ്രിയയെ ബഹുമാനിക്കുന്നു,വെന്നും ഞങ്ങള്‍ പലപ്പോഴും സംസാരിക്കാറുണ്ടെന്നും' വ്യക്തമാക്കി.
സംഭവത്തോട് എന്‍സിപി പ്രവര്‍ത്തകര്‍ പ്രതികരിച്ചത്, 'ചപ്പാത്തി ഉണ്ടാക്കാന്‍ പഠിക്കൂ, ഭാര്യയെ സഹായിക്കാമല്ലോ' എന്നാണ്.
' എന്റെ സഹോദരിയെക്കുറിച്ച് അങ്ങനെ സംസാരിക്കാന്‍ അദ്ദേഹത്തിന് അവകാശമില്ല,' എന്നായിരുന്നു സുലെയുടെ ബന്ധുവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ പ്രതികരണം.
സുപ്രീം കോടതി മരവിപ്പിച്ച ഒബിസി ക്വാട പുന:സ്ഥാപിക്കാന്‍ മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിലുള്ള സര്‍കാര്‍ ഇടപെട്ടില്ലെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, മഹാരാഷ്ട്ര സര്‍കാര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്.
Keywords: 'Go Home And Cook': Maharashtra BJP Leader's Jab At MP Supriya Sule, New Delhi, News, Politics, BJP, Controversy, National.