Girl trapped | സ്‌കൂളിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ തോന്നിയ ദാഹം പെൺകുട്ടിയെ എത്തിച്ചത് ചുവന്ന തെരുവിലേക്ക്; അവിടെ നിന്ന് സാഹസിക രക്ഷപ്പെടൽ; സിനിമയെ വെല്ലുന്ന വിദ്യാർഥിനിയുടെ ജീവിത അനുഭവം ഇങ്ങനെ; ഞെട്ടി പൊലീസ്

 


പാട്ന: (www.kvartha.com) ശനിയാഴ്ച രാവിലെ ബീഹാറിലെ ബഖ്‌രിയിലെ നാദൽ ഘട്ട് ചുവന്ന തെരുവിൽ നിന്ന് രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന ജീവിതാനുഭവം. ചുവന്ന തെരുവിൽ നിന്ന് ഓടിയ പെൺകുട്ടി സഹായം അഭ്യർഥിച്ച് ഗ്രാമവാസികളുടെ അടുത്ത് എത്തുകയായിരുന്നു. തുടർന്ന് അവർ അവളെ പൊലീസിൽ ഏൽപ്പിച്ചു.
                      
Girl trapped | സ്‌കൂളിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ തോന്നിയ ദാഹം പെൺകുട്ടിയെ എത്തിച്ചത് ചുവന്ന തെരുവിലേക്ക്; അവിടെ നിന്ന് സാഹസിക രക്ഷപ്പെടൽ; സിനിമയെ വെല്ലുന്ന വിദ്യാർഥിനിയുടെ ജീവിത അനുഭവം ഇങ്ങനെ; ഞെട്ടി പൊലീസ്

രണ്ട് മാസമായി താൻ ഈ അനാശ്യാസ സംഘത്തിന്റെ പിടിയിലായിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. 'സംഭവ ദിവസം സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു. പോകുന്ന വഴിക്ക് ദാഹം തോന്നി. അതേ വഴിയിൽ കാറിലുണ്ടായിരുന്ന ചിലർ കുടിക്കാൻ വെള്ളം നൽകി ബലമായി വാഹനത്തിൽ ഇരുത്തി. ഇതിനിടെ ബീഹാറിലെ സീമാഞ്ചൽ പ്രദേശത്തേക്ക് കൊണ്ടുപോയി. പിന്നെ ബെഗുസാരായിയിലെത്തി. ഇവിടെനിന്ന് മിഥിലാഞ്ചലിലേക്ക് അയക്കാനുള്ള ഒരുക്കങ്ങളായിരുന്നു. താൻ ബഹളം വെച്ചെങ്കിലും കേൾക്കാൻ ആരുമുണ്ടായില്ല.

തന്നെ കടത്തിയ ശേഷം രണ്ട് മാസത്തോളം പൂർണിയയിലോ കിഷൻഗഞ്ചിലോ താമസിപ്പിച്ചു. അവിടെ ശരീരം വിൽക്കാൻ നിർബന്ധിച്ചു. എന്നാൽ അതിന് തയ്യാറായില്ല, അതിനാൽ അഞ്ച് ദിവസം മുമ്പ് സംഘം ബഖ്‌രിയിലേക്ക് കൊണ്ടുവന്നു. ഇവിടെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്‌ച തന്നെ സീതാമർഹിയിലേക്ക് അയക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയായിരുന്നു. അതിനിടയിൽ അവിടെ നിന്ന് രക്ഷപ്പെടാനുള്ള അവസരം നോക്കിക്കൊണ്ടിരുന്നു. ശനിയാഴ്ച അവിടെയുള്ളവരെല്ലാം ഉറങ്ങിയപ്പോൾ മട്ടുപ്പാവിൽ നിന്ന് ചാടി ഓടി രക്ഷപ്പെട്ടു', പെൺകുട്ടി ദുരനുഭവം വിവരിച്ചു.

തുടർന്നാണ് നാട്ടുകാർ സംരക്ഷണം നൽകുകയും പൊലീസിൽ അറിയിക്കുകയും ചെയ്തത്. പെൺകുട്ടിയുടെ മൊഴിയെടുത്ത്  വരികയാണെന്നും അതിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഇൻസ്‌പെക്ടർ ഹിമാൻഷു കുമാർ സിംഗ് അറിയിച്ചു.

Keywords:  News, National, Top-Headlines, Girl, Trapped, School, Police, Student, Patna, Bihar, Girl trapped, Girl trapped in human trafficking while she was going to home from school.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia