Follow KVARTHA on Google news Follow Us!
ad

Floods in Assam | പ്രളയ ദുരന്തത്തിൽ വിറങ്ങലിച്ച് അസമിലെ 20 ജില്ലകൾ; ഇരുമ്പ് പാലം വെള്ളത്തിൽ ഒഴുകിപ്പോവുന്നതിന്റെ ഭീകരമായ ദൃശ്യം പുറത്ത്

Floods situation in Assam grim#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഗുവാഹതി: (www.kvartha.com) അസമിൽ പ്രളയം തുടരുന്നു. സംസ്ഥാനത്തെ 20 ജില്ലകളിലായി രണ്ട് ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. ഈ പ്രദേശങ്ങളിൽ റോഡ്, റെയിൽ ബന്ധം വിച്ഛേദിക്കപ്പെട്ടു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ ഏഴ് പേർ മരിച്ചതായാണ് റിപോർട്. കേന്ദ്ര കാലാവസ്ഥാ വകുപ്പും ബുധനാഴ്ച സംസ്ഥാനത്ത് റെഡ് അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിച്ചിട്ടുള്ളത്.
  
Assam, Flood, News, Video, Bridge, Water, Rain, Disaster, Tragedy, Social-Media, Viral, Floods situation in Assam grim.

അതിനിടെ, പ്രളയത്തിന്റെ ഭീകരത കാണിക്കുന്ന മറ്റൊരു വീഡിയോ പുറത്തുവന്നു. അതിൽ ഒരു നദിക്ക് കുറുകെയുള്ള ഒരു ഇരുമ്പ് പാലം വെള്ളത്താൽ ഒഴുകിപ്പോകുന്നത് കാണാം. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

കചാർ, ഹൊജായ് ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് അധികൃതർ പറയുന്നു. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനാൽ ജനങ്ങളും ആശങ്കയിലാണ്. പലയിടത്തും റോഡുകളും പാലങ്ങളും വീടുകളും പൂർണമായോ ഭാഗികമായോ തകർന്നു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി എൻഡിആർഎഫ്, എസ്ഡിആർഎഫ്, അഗ്നിശമന സേന എന്നിവയെയും വിന്യസിച്ചിട്ടുണ്ട്.

Keywords: Assam, Flood, News, Video, Bridge, Water, Rain, Disaster, Tragedy, Social-Media, Viral, Floods situation in Assam grim.
< !- START disable copy paste -->

Post a Comment