യൂണിറ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കിടയിൽ തന്നെ അതി സങ്കീർണമായ മൂന്ന് കേസുകൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിച്ചു എന്നത് തന്നെ ഇത്തരം ഒരു സെന്ററിന്റെ ആവശ്യകത എത്രത്തോളമാണ് എന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഇതിൽ ആദ്യത്തേത് ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബാധിച്ച ജനിതക വൈകല്യം മൂലമുള്ള അസുഖമാണ്. അപേർട് സിൻഡ്രോം എന്നറിയപ്പെടുന്ന ഈ അസുഖം ബാധിച്ച കുഞ്ഞിന്റെ തലയുടെ ആകൃതി ക്രമപ്രകാരമായിരുന്നില്ല. ഈ അവസ്ഥ കുഞ്ഞിന്റെ തലയ്ക്കകത്തെ സമ്മർദത്തെ അസ്വാഭാവികമായി മാറ്റുകയും, തലച്ചോറിന്റെ വളർചയെ തകരാറിലാക്കി മാറ്റുകയും, കൈകാലുകളുടെ സ്വാഭാവികമായ വളർചയെ തടയുകയും, മുച്ചിറി മുച്ചുണ്ട പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയുമൊക്കെ ചെയ്യും.
അതി സങ്കീർണമായ ഈ അവസ്ഥയെ അതിജീവിക്കണമെങ്കിൽ കുഞ്ഞിന്റെ വളർചയുടെ വിവിധ ഘട്ടങ്ങളിലായി ആറ് മുതൽ എട്ട് വരെ ശസ്ത്രക്രിയകൾ ആവശ്യമായി വരും. നിലവിൽ ബെംഗ്ളൂറിലും കൊച്ചിയിലും മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ. എന്നാൽ കണ്ണൂർ ആസ്റ്റർ മിംസിൽ വെച്ച് ആദ്യ ഘട്ട ശസ്ത്രക്രിയയായ എൻഡോസ്കോപിക് വെട്രികുലോസ്റ്റമിക് കുഞ്ഞിനെ വിധേയനാക്കുകയും ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. തലച്ചോറിൽ നീര് സൃഷ്ടിക്കപ്പെടുന്ന ഹൈഡ്രോസിഫലസ് എന്ന അവസ്ഥയ്ക്കുള്ള ശസ്ത്രക്രിയയാരുന്നു ഇത്. ശസ്ത്രക്രിയ പൂർത്തീകരിച്ചതോടെ കുഞ്ഞ് കൂടുതൽ ഊർജസ്വലനാവുകയും മുലപ്പാൽ കുടിക്കാൻ തുടങ്ങുകയും കുഞ്ഞിന്റെ ഭാരം വർധിച്ച് തുടങ്ങുകയും ചെയ്തു.
തലയോട്ടിയുടെ വളർച്ച സംബന്ധമായ തകരാർ അനുഭവിച്ച കുഞ്ഞിന് നിർവഹിച്ച പോസ്റ്റീരിയർ കാൽവാരിയൽ ഡിസട്രാക്ഷൻ, മുച്ചിറിക്കുള്ള ശസ്ത്രക്രിയ എന്നിവയാണ് ക്രാനിയോഫേഷ്യൽ യൂണിറ്റിന്റെ ഭാഗമായി നിർവഹിച്ച മറ്റ് ശസ്ത്രക്രിയകൾ. ഇതിൽ പോസ്റ്റീരിയർ കാൽവാരിയൽ ഡിസ്ട്രാക്ഷൻ നിർവഹിക്കാനുള്ള സൗകര്യം നിലവിൽ ഉത്തര കേരളത്തിൽ ലഭ്യമായ ഏക ആശുപത്രി എന്ന സവിശേഷതയും കണ്ണൂർ ആസ്റ്റർ മിംസിനാണ്.
ഏറ്റവും നൂതനമായ ഉപകരണങ്ങളുടെയും ശസ്ത്രക്രിയാ സംവിധാനങ്ങളും പരിചയ സമ്പന്നരായ ഡോക്ടർമാരുടേയും ജീവനക്കാരുടെയും സാന്നിദ്ധ്യവുമാണ് ക്രാനിയോഫേഷ്യൽ സർജറി യൂണിറ്റിന്റെ ഏറ്റവും വലിയ സവിശേഷത. നിലവിൽ നിർവഹിച്ച ശസ്ത്രക്രിയകളെല്ലാം തന്നെ 100% വിജയമാണ് എന്നത് ഈ ടീമിന്റെ വൈദഗ്ദ്ധ്യത്തിന് തെളിവാണെന്ന് ക്രാനിയോഫേഷ്യൽ സർജറി യൂണിറ്റിന്റെ മേധാവി ഡോ. മഹേഷ് ഭട്ട് പറഞ്ഞു.
ഇത്തരം ചികിത്സകൾക്ക് ചെലവ് പൊതുവേ കൂടുതലാണ്. ബെംഗ്ളുറു പോലുള്ള നഗരങ്ങളെ ആശ്രയിച്ച് ചെയ്യേണ്ടി വരുന്നത് സ്വാഭാവികമായും ചെലവ് ഇരട്ടിയാകുവാൻ കാരണമാവുകയും ചെയ്യും. ഇത്തരം അവസ്ഥകൾക്കെല്ലാം ആസ്റ്റർ മിംസിലെ പുതിയ യൂണിറ്റ് സഹായകരമായി മാറുമെന്ന് ആസ്റ്റർ ഒമാൻ ആൻഡ് കേരള റീജ്യണൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഡോ. രമേഷ് സി വി സീനിയർ കൺസൽടന്റ് ന്യൂറോസയൻസസ് വിഭാഗം മേധാവി), ഡോ. മഹേഷ് ഭട്ട് (കൺസൽടന്റ് ന്യൂറോസയൻസസ് വിഭാഗം), ഡോ അജായ വിജയൻ സീനിയർ കൺസൽടന്റ് ഓറൽ & മാക്സിലോഫേഷ്യൽ സർജറി) വിവിൻ ജോർജ് (എജിഎം ഓപറേഷൻസ്) തുടങ്ങിയവർ പങ്കെടുത്തു.
Keywords: News, Media, Press Meet, Hospital, Health, Treatment, Surgery, Kannur, Craniofacial Surgery Unit, Aster MIMS, Kannur Aster MIMS, First Craniofacial Surgery unit in North Kerala starts at Kannur Aster MIMS.
< !- START disable copy paste -->