Follow KVARTHA on Google news Follow Us!
ad

Father Arrested | പോപുലര്‍ ഫ്രണ്ട് റാലിക്കിടെ 10 വയസ്സുകാരന്‍ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയെന്ന കേസില്‍ പിതാവ് അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Alappuzha,News,Politics,Religion,Rally,Child,Arrested,Kerala,
ആലപ്പുഴ: (www.kvartha.com) പോപുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസ്സുകാരന്‍ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയെന്ന കേസില്‍ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം സ്വദേശി അശ്കറിനെയാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ ഇയാളെ ആലപ്പുഴ സൗത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിന് ശേഷമാണ് അശ്കറിന്റെയും കസ്റ്റഡിയിലെടുത്ത മറ്റ് മൂന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

പള്ളുരുത്തിയിലെ വീട്ടില്‍ നിന്നുമാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. വിവാദ സംഭവം നടന്നതിന് പിന്നാലെ കാണാതായ കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രതിഷേധവുമായി വീടിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു.

അതേസമയം കുട്ടിയുടെ മുദ്രാവാക്യം വിളിയെ പിതാവ് ന്യായീകരിച്ചു. 'ഇത് നേരത്തെ പൗരത്വ രെജിസ്റ്ററിനെതിരായ പ്രതിഷേധത്തിനിടെ വിളിച്ച മുദ്രാവാക്യമാണെന്നും ഒരു ചെറിയ കുട്ടിയെ ഇത്രമാത്രം ഹരാസ് ചെയ്യാനായി എന്തു കുറ്റമാണ് ചെയ്തിട്ടുള്ളതെന്നും പിതാവ് ചോദിച്ചു. സംഘപരിവാറിനെ മാത്രമാണ് പറഞ്ഞത്. ഇതിലെന്താണ് തെറ്റെന്നും ഒരു കഴമ്പുമില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

മകനെ മുദ്രാവാക്യം പഠിപ്പിച്ചിട്ടില്ലെന്നും പോപുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബസമേതം പങ്കെടുക്കാറുണ്ടെന്നും അശ്കര്‍ പറഞ്ഞു.


Father of minor Kerala boy accused hate sloganeering at PFI rally detained, Alappuzha, News, Politics, Religion, Rally, Child, Arrested, Kerala

Keywords: Father of minor Kerala boy accused hate sloganeering at PFI rally Arrested, Alappuzha, News, Politics, Religion, Rally, Child, Arrested, Kerala.

Post a Comment