Viral video | പിതാവ് സെകന്‍ഡ് ഹാന്‍ഡ് സൈകിള്‍ വാങ്ങിവരുമ്പോള്‍ തുള്ളിച്ചാടി വരവേറ്റ് മകൻ; ഹൃദയം അലിയിക്കുന്ന വീഡിയോ വൈറൽ

 


ന്യൂഡെല്‍ഹി: (www.kvartha.com) ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ വലിയ മനസുള്ളവര്‍ക്കേ കഴിയൂ, കാരണം അത് എല്ലായ്‌പ്പോഴും വിലമതിക്കേണ്ടതാണ്. പിതാവ് ഒരു സെകന്‍ഡ് ഹാന്‍ഡ് സൈകിള്‍ വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഒരു കൊച്ചുകുട്ടി സന്തോഷത്തോടെ ചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഐഎഎസ് ഓഫീസര്‍ അവനീഷ് ശരണ്‍ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.
              
Viral video | പിതാവ് സെകന്‍ഡ് ഹാന്‍ഡ് സൈകിള്‍ വാങ്ങിവരുമ്പോള്‍ തുള്ളിച്ചാടി വരവേറ്റ് മകൻ; ഹൃദയം അലിയിക്കുന്ന വീഡിയോ വൈറൽ

വീഡിയോയില്‍ അച്ഛന്റെയും മകന്റെയും പ്രതികരണങ്ങള്‍ കാണുന്നവരെല്ലാം ആനന്ദാശ്രു പൊഴിക്കും. വീഡിയോയില്‍, പിതാവ് താന്‍ വാങ്ങിയ സെകന്‍ഡ് ഹാന്‍ഡ് സൈകിളിനു മുകളില്‍ മാല ഇട്ട് ആരാധിക്കുന്നത് കാണാം. അപ്പോഴെല്ലാം, അയാളുടെ കൊച്ചുകുട്ടി സന്തോഷത്തോടെ ചാടിയെഴുന്നേല്‍ക്കുന്നതും കാണാം. ഈ നിമിഷങ്ങളെല്ലാം വളരെ ഹൃദ്യമാണ്.

'ഇതൊരു സെകന്‍ഡ് ഹാന്‍ഡ് സൈകിള്‍ മാത്രമാണ്. അവരുടെ മുഖത്തെ സന്തോഷം നോക്കൂ. അവര്‍ ഒരു പുതിയ മെഴ്സിഡസ് ബെന്‍സ് വാങ്ങിയെന്ന് അവരുടെ ആഹ്‌ളാദം പറയുന്നു,' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് എഴുതിയത്.
വീഡിയോ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്തതിന് ശേഷം മൂന്ന് ലക്ഷത്തിലധികം കാഴ്ചകള്‍ നേടി. അച്ഛന്റെയും മകന്റെയും സന്തോഷത്തില്‍ സമൂഹമാധ്യമ ഉപയോക്താക്കള്‍ ആഹ്ലാദഭരിതരായി.'കുട്ടിയുടെ സന്തോഷം എല്ലാവരിലും ആനന്ദം ജനിപ്പിക്കുന്നു. എന്റെ ദിവസം ധന്യമായി. നന്ദി,' ഒരു ഉപയോക്താവ് എഴുതി. 'ഇത് സ്വര്‍ഗീയമാണ്. ജീവിതത്തില്‍ കൂടുതല്‍ പുഞ്ചിരിയും സന്തോഷവും നല്‍കി ദൈവം അവരെ അനുഗ്രഹിക്കട്ടെ.' മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

Keywords:  News, National, Top-Headlines, Viral, Video, Father, Son, Social-Media, IAS Officer, Father and son's priceless reactions after buying second-hand bicycle will melt your hearts. Viral video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia