Follow KVARTHA on Google news Follow Us!
ad

Fake firms | ഒരു ചെറിയ മുറിയിൽ പ്രവർത്തിക്കുന്നത് 550 വ്യാജ കംപനികൾ; 800 കോടി രൂപയുടെ ഇടപാട്! മരിച്ചവരുടെ പേരിലും കംപനി തുറന്നു; 5 അംഗ സംഘം ഒടുവിൽ കുടുങ്ങി

5 held from for operating 550 fake firms#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂറത്: (www.kvartha.com) ഒരു ചെറിയ മുറിയിൽ നിന്ന് 550-ലധികം ഡമി കംപനികൾ നടത്തുകയും 800 കോടിയിലധികം ബിസിനസ് നടത്തുകയും ചെയ്തുവന്നിരുന്ന സംഘം പിടിയിൽ. ഇവയിൽ ചിലത് ഏഴ് വർഷം മുമ്പ് മരിച്ചവരുടെ പേരിലാണ്. കോടികളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇൻപുട് ടാക്സ് ക്രെഡിറ്റ് (ഐടിസി) വ്യാജമായി ചമച്ചതിന് ഗുജറാതിലെ സൂറതിൽ നിന്ന് സംഘത്തിലെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
ഇൻഡോറിലെ സെൻട്രൽ ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് കമീഷണറേറ്റ് മധ്യപ്രദേശ് പൊലീസിന്റെ സൈബർ സ്ക്വാഡിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.
    
Gujarat, News, Top-Headlines, Fake, Cash, Trapped, Arrest, Business, GST, Maharashtra, Madhya pradesh, 5 held from for operating 550 fake firms.

മരിച്ചവരുടെ പേരിൽ കംപനി

ഏഴ് വർഷം മുമ്പ് മരിച്ച ഒരാളുടെ പേരിൽ ഒരു ഡമി കംപനിയും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. നിരവധി രേഖകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സീലുകൾ, ലെറ്റർ പാഡുകൾ തുടങ്ങിയവയും ഡമി കംപനികളുടെ വിശദാംശങ്ങളും സംഘത്തിന്റെ കൈവശത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷയത്തിൽ വിവിധ സർകാർ ഏജൻസികളുടെ വിശദമായ അന്വേഷണവും നടപടിയും ഉണ്ടാവുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.


800 കോടിയുടെ തട്ടിപ്പ്

550 ഓളം ഡമി കംപനികളുടെ പേരിൽ സംഘം നടത്തിയ 800 കോടിയുടെ ഇടപാട് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കടലാസിൽ മാത്രം കാണിച്ച ഈ കച്ചവടത്തിലൂടെ ജിഎസ്ടിയുടെ 100 കോടിയിലധികം രൂപയുടെ ഐടിസി കബളിപ്പിച്ച് 'കമീഷൻ' വാങ്ങി മറ്റ് കംപനികൾക്ക് വിറ്റതായി പൊലീസ് പറയുന്നു. മുറിയിൽ സൂക്ഷിച്ചിരിക്കുന്ന നാല് മേശകളും കസേരകളും ഉദ്യോഗസ്ഥർ കണ്ടെത്തി. പരമാവധി ആറ് പേർക്ക് അവിടെ ഇരുന്നു ജോലി ചെയ്യാൻ കഴിയുമെന്നാണ് പറയുന്നത്.

'ഗുജറാത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളുടെ തിരിച്ചറിയൽ രേഖകൾ ജിഎസ്ടി സംവിധാനത്തിൽ ഡമി കംപനികൾ രജിസ്റ്റർ ചെയ്യുന്നതിനായി മറ്റൊരു സംഘം വഴി അനധികൃതമായി വാങ്ങിയിരുന്നു. ദരിദ്ര വിഭാഗങ്ങളിലെ ദിവസ വേതന തൊഴിലാളികളുടെ മുതൽ മധ്യപ്രദേശിലെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് സ്ഥാനത്ത് നിന്ന് വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ വരെ, പേരുകളുടെയും വിലാസങ്ങളുടെയും രേഖകൾ ഡമി കംപനികൾ തുറക്കാൻ നിയമവിരുദ്ധമായി ഉപയോഗിച്ചു. തങ്ങളുടെ രേഖകളുടെ അടിസ്ഥാനത്തിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ഇവർ അറിഞ്ഞിരുന്നില്ല', ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment