Follow KVARTHA on Google news Follow Us!
ad

Rajendra Bahuguna | ചെറുമകളോട് മോശമായി പെരുമാറിയെന്ന മരുമകളുടെ പരാതിയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡ് മുന്‍മന്ത്രി ജീവനൊടുക്കിയതായി പൊലീസ്

Ex-Uttarakhand Minister Kills Himself Days After Daughter-In-Law's Charge#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഡെറാഡൂണ്‍: (www.kvartha.com) ചെറുമകളോട് മോശമായി പെരുമാറിയെന്ന മരുമകളുടെ പരാതിയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡ് മുന്‍മന്ത്രി ജീവനൊടുക്കിയതായി പൊലീസ്. ഉത്തരാഖണ്ഡ് റോഡ്വേസ് യൂനിയന്‍ നേതാവും സംസ്ഥാന സര്‍കാരില്‍ മന്ത്രിയുമായിരുന്ന രാജേന്ദ്ര ബഹുഗുണയാണ് മരിച്ചത്. 

പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിന് ശേഷം വീടിന് സമീപം നിര്‍മിച്ച ഓവര്‍ഹെഡ് ടാങ്കില്‍ കയറി സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. കുടുംബ വഴക്കുമായി ബന്ധപ്പെട്ട് മരുമകള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ബഹുഗുണ കടുത്ത മാനസിക സമ്മര്‍ദം നേരിട്ടിരുന്നതായി പൊലീസ് അറിയിച്ചു.

ഹല്‍ദ്വാനിയിലെ ഭഗത് സിംഗ് കോളനിയിലെ വാടര്‍ ടാങ്കില്‍ കയറുന്നതിന് മുമ്പ് അദ്ദേഹം തന്നെ പൊലീസിനെ വിളിച്ച് വിവരം അറിയിച്ചിരുന്നുവെന്നും പൊലീസ് അവിടെയെത്തി അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും, നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം വെടിവച്ചവെന്ന് നൈനിറ്റാള്‍ എസ്എസ്പി പങ്കജ് ഭട്ട് അറിയിച്ചു. ഉടന്‍ പൊലീസ് സംഘവും അവിടെയുണ്ടായിരുന്നവരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

പൊലീസ് പറയുന്നത്: രാജേന്ദ്ര ബഹുഗുണയുടെ മകന്‍ ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഭര്‍ത്താവില്‍ നിന്ന് അകന്ന് വീടിന്റെ മറ്റൊരു മുറിയിലായിരുന്നു താമസം. പിതാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് ഭാര്യയ്‌ക്കെതിരെ മകന്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിക്കുമെന്ന് എസ്എസ്പി അറിയിച്ചു. 

News,National,India,Uttarakhand,Ex minister,Police,Obituary, Ex-Uttarakhand Minister Kills Himself Days After Daughter-In-Law's Charge

ചെറുമകളോട് മോശമായി പെരുമാറിയെന്ന് മരുമകള്‍ ആരോപിച്ചിരുന്നതായും ഇതോടെ കുറച്ചുദിവസമായി ബഹുഗുണ അസന്തുഷ്ടനായിരുന്നതായും വീട്ടുകാര്‍ പറയുന്നു. മരുമകളുടെ പരാതിയില്‍ രാജേന്ദ്രയ്ക്കെതിരെ പോക്സോ കേസെടുത്തിരുന്നതായി പങ്കജ് ഭട്ട് പറഞ്ഞു. ഈ കേസില്‍ പെണ്‍കുട്ടിയുടെ മൊഴി ഇതുവരെ എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച അയല്‍വാസിയും ഇയാള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു.

ഭാരതീയ മസ്ദൂര്‍ സംഘ്, പരിവാഹന്‍ സംഘ്, റോഡ്വേസ് എംപ്ലോയീസ് യൂനിയന്‍, ഐഎന്‍ടിയുസി മസ്ദൂര്‍ സംഘ് എന്നിവയുടെ നേതാവായിരുന്നു രാജേന്ദ്ര ബഹുഗുണ. എന്‍ ഡി തിവാരിയുടെ കാലത്ത് അദ്ദേഹം പദവിയുള്ള സഹമന്ത്രിയും ആയി. എന്നാല്‍ പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു.

Keywords: News,National,India,Uttarakhand,Ex minister,Police,Obituary, Ex-Uttarakhand Minister Kills Himself Days After Daughter-In-Law's Charge

Post a Comment