ED Arrests | 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ അറസ്റ്റില്‍
May 30, 2022, 20:27 IST
ന്യൂഡെല്‍ഹി: (www.kvartha.com) കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. 2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കംപനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സത്യേന്ദ്ര ജെയിനെ വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജെയിന്റെ കംപനികളുടെ അകൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്യുകയും പിന്നീട് തുക കൊല്‍കത്ത ആസ്ഥാനമായുള്ള ബ്രോകര്‍മാര്‍ക്ക് കൈമാറുകയും അതുപയോഗിച്ച് ഭൂമി വാങ്ങുകയും അതുപോലെ ഡെല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്റെ വായ്പാ തുക തിരിച്ചടയ്ക്കാന്‍ വിനിയോഗിച്ചു എന്നുമാണ് കണ്ടെത്തല്‍.
നേരത്തെ ജെയിന്റെ ഉടമസ്ഥയിലുള്ള കംപനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
Keywords: ED Arrests Delhi Health Minister Satyendar Jain in Money Laundering Case, New Delhi, News, Health Minister, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.