Dead man | കടലില്‍ 40 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം: തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി ദുബൈ പൊലീസ്

 


ദുബൈ: (www.kvartha.com) കടലില്‍ 40 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി ദുബൈ പൊലീസ്. പാം ജുമൈറയ്ക്കും ബുര്‍ജ് അല്‍ അറബ് ഹോടെലിനും ഇടയില്‍ കടലിലാണു മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
             
Dead man | കടലില്‍ 40 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം: തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി ദുബൈ പൊലീസ്

ഏഷ്യന്‍ വംശജനായ ഇയാള്‍ക്ക് 40 വയസ്സോ കൂടുതലോ വരും. കണ്ടുകിട്ടുമ്പോള്‍ നീല ടി ഷര്‍ടും കറുത്ത പാന്റ്‌സുമാണു ധരിച്ചിരുന്നത്. ഇയാളുടെ പഴ്‌സില്‍ തിരിച്ചറിയല്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.

പൊലീസ് മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിരിച്ചറിയുന്നവര്‍ ദുബൈ പൊലീസ് കാള്‍ സെന്ററുമായി ബന്ധപ്പെടുക. നമ്പര്‍: 04-901.

Keywords: Dubai Police seek public help in identifying dead man, Dubai, News, World, Top-Headlines, Dubai, Gulf, UAE, Police, Dead Body, Found Dead, Sea.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia