Follow KVARTHA on Google news Follow Us!
ad

Doctor-Patient Relationship | Special: ഉള്ള കാര്യങ്ങള്‍ മറയില്ലാതെ പറയൂ; ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം പ്രധാനം

Doctor-Patient Relationship, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) നടന്നുപോകേണ്ടിടത്ത് വാഹനത്തില്‍ പോകുന്ന ശീലം മലയാളികളെ ഒരു പൊണ്ണത്തടിയന്‍മാരുടെ സമൂഹമാക്കി മാറ്റികഴിഞ്ഞുവെന്നു വര്‍ഷത്തില്‍ ഇറക്കുന്ന ആരോഗ്യസൂചികകള്‍ പറയുന്നു. രോഗം വരുന്നതിനെ പ്രതിരോധിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ പോഷകാഹാരം ശീലമാക്കുകയും വെല്‍നെസിന് മുന്‍തൂക്കം നല്‍കുകയും ചെയ്യുമ്പോള്‍ എന്തുംവാരിവലിച്ചുകഴിക്കുന്ന മലയാളിയെ ഫാസ്റ്റ് ഫുഡുകളിലൂടെ ജീവിതശൈലി രോഗികളാക്കുന്നു. കേരളത്തിന്റെ ആരോഗ്യ മുന്നേറ്റം പടുകൂറ്റന്‍ സൂപര്‍ സ്‌പെഷ്യാലിറ്റികളാണെന്ന മിഥ്യാധാരണവെച്ചു പുലര്‍ത്തിയ ആരോഗ്യമേഖല ഇപ്പോള്‍ മാറിചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നതാണ് വെല്‍നെസ് ക്ലിനികുകള്‍ സര്‍കാര്‍ സംരംഭമായി പ്രഖ്യാപിച്ചതില്‍ നിന്നും തെളിയുന്നത്.
             
Kerala, Kannur, Article, Doctor, Patient, Hospital, Health, Treatment, News, Doctor-Patient Relationship.

ഹൃദയം തൊടുന്ന ഡോക്ടർമാർ

രോഗികളാകുന്നതില്‍ ഏറെ ആശങ്കപ്പെടുന്നവരാണ് മലയാളികള്‍. എന്നാല്‍ രോഗം വരുന്നത് തടയുന്നതില്‍ ഏറെ പിന്നോക്കവുമാണ്. ആരോഗ്യമേഖലയിലെ കേരളമോഡല്‍ മുന്‍പൊക്കെ വിവക്ഷിക്കപ്പെട്ടിരുന്നത് ആരോഗ്യകരമായ ജീവിതശൈലിയും മികച്ച ചികിത്സയും ചേര്‍ന്നിട്ടായിരുന്നു. പോയകാലത്ത് ഡോക്ടര്‍മാര്‍ക്ക് തങ്ങളെ സമീപിക്കുന്ന സ്ഥിരം രോഗികളുടെ മെഡികല്‍ പ്രൊഫൈലും വ്യക്തിജീവിതവും ഏതാണ്ട് ഹൃദിസ്ഥമായിരുന്നു.

എന്നാല്‍ രോഗം വരരുതെന്ന മുന്‍കരുതലെടുത്തു കൃത്യമായ വ്യായാമവും ഭക്ഷണ നിയന്ത്രണവും ഉപവാസങ്ങളും ചിട്ടകളും പാലിക്കുന്നവര്‍ ആരോഗ്യവിദഗ്ധരില്‍പ്പോലും കുറവാണെന്നാണ് ഡോക്ടര്‍മാരുടെ മരണനിരക്ക് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഡോക്ടര്‍മാര്‍ തന്നെ ആരോഗ്യമുന്‍കരുതലില്‍ അത്ര ശ്രദ്ധാലുക്കളല്ലെന്നാണ് ഇതുസൂചിപ്പിക്കുന്നത്. വ്യായാമമില്ല, ഭക്ഷണം ശ്രദ്ധിക്കില്ല, മാനസിക സംഘര്‍ഷമാണെങ്കില്‍ വേണ്ടതിലധികമുണ്ടുതാനും എന്നായിരിക്കും ഇക്കാര്യത്തെ പറ്റി ചോദിച്ചാല്‍ ആരോഗ്യവിദഗ്ധരുടെ മിക്കവരുടെയും പ്രതികരണം. കേരളത്തിലെ ഡോക്ടര്‍മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 60 വയസില്‍ താഴെയാണെന്നത് അപകടകരമായ സ്ഥിതി വിശേഷങ്ങളിലൊന്നാണ്. രോഗികളെക്കാള്‍ കുറവാണിത്.

വേണം തുറന്ന മനസ്

ഡോക്ടര്‍- രോഗി ബന്ധമാണ് ചികിത്സാഫലം നിശ്ചയിക്കുന്ന എറ്റവും പ്രധാനഘടകം. മരുന്നിന് രണ്ടാം സ്ഥാനമേയുള്ളൂ. ബന്ധം ഊട്ടിയുറപ്പിക്കുന്നത് അങ്ങോട്ടുമിങ്ങോട്ടുമുള്ള സംസാരം, അഭിപ്രായസമന്വയം, വിശദമായ ശാരീരിക പരിശോധന കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പടുത്തല്‍ എന്നിവയിലൂടെയാണ്. ഇന്ന് ഇതിലൊന്നു പോലുമില്ല. ആശുപത്രികള്‍ അടിച്ചുപൊളിക്കാനും ഡോക്ടറെ കയ്യേറ്റം ചെയ്യാനുമിടയാക്കുന്നത് ഈ നാല് കാര്യങ്ങളിലെ കുറവാണ്.

അവ്യക്തതയാണ് സംഘര്‍ഷത്തിന്റെ ജീവബീജം. കാര്യത്തിലെ വ്യക്തതയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമാവുകയില്ല. അവ്യക്തത നിഗൂഢതയേയും നിഗൂഢത സ്വാര്‍ഥ താല്‍പര്യത്തേയും പ്രതിനിധീകരിക്കുന്നു. രോഗിയുടെയും ഡോക്ടറുടെയും ആരോഗ്യ സങ്കല്‍പ്പങ്ങള്‍ക്കിടയിലെയും വിടവ് കുറയ്ക്കണം. ചികിത്സ അവശ്യമായവ, ആവശ്യമായവ, അനാവശ്യമായവ, അത്യാവശ്യമായവ, നിര്‍ബന്ധമായവ എന്ന് തരംതിരിച്ച് പറഞ്ഞുക്കൊടുക്കണം. ഇതിന് സമയം കണ്ടെത്തിയാല്‍ തീരുന്ന പ്രശ്‌നമേ കേരളത്തിലെ രോഗികളും ഡോക്ടര്‍മാരും തമ്മിലുള്ളൂ.

Keywords: Kerala, Kannur, Article, Doctor, Patient, Hospital, Health, Treatment, News, Doctor-Patient Relationship.
< !- START disable copy paste -->

Post a Comment