Follow KVARTHA on Google news Follow Us!
ad

Telangana BJP's warning | 'എല്ലാ മസ്ജിദുകളും കുഴിക്കുക, ശിവലിംഗങ്ങള്‍ കണ്ടെത്തിയാല്‍ പള്ളികള്‍ ഹിന്ദുക്കളെ ഏല്‍പ്പിക്കേണ്ടിവരും'; അസദുദ്ദീന്‍ ഒവൈസിക്ക് തെലങ്കാന ബിജെപിയുടെ മുന്നറിയിപ്പ്

'Dig all mosques and if Shivlingas found…': Telangana BJP's warning to Owaisi#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അമരാവതി: (www.kvartha.com) തെലങ്കാനയിലെ എല്ലാ പള്ളികളും കുഴിക്കാന്‍ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയെ തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍ വെല്ലുവിളിക്കുകയും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പള്ളികളില്‍ ശിവലിംഗങ്ങള്‍ കണ്ടെത്തിയാല്‍ അവ ഹിന്ദുക്കളെ ഏല്‍പ്പിക്കേണ്ടിവരുമെന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ മുസ്ലീങ്ങള്‍ക്ക് അത് ഏറ്റെടുക്കാമെന്നും ബിജെപി നേതാവ് പറഞ്ഞു. നിങ്ങള്‍ അത് അംഗീകരിക്കുമോ?' വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയില്‍ അദ്ദേഹം ചോദിച്ചു.
  
Telangana, News, National, BJP, Top-Headlines, Politics, Political Party, Masjid, Temple, 'Dig all mosques and if Shivlingas found…': Telangana BJP's warning to Owaisi.

തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷ സംവരണം നിര്‍ത്തലാക്കുമെന്നും ഉറുദു ഭാഷ നിരോധിക്കുമെന്നും ലൗ ജിഹാദ് അവസാനിപ്പിക്കുമെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. ബുധനാഴ്ച കരിംനഗറില്‍ ഹിന്ദു ഏകതാ യാത്രയെ അഭിസംബോധന ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലൗ ജിഹാദിന്റെ പേരില്‍ എന്റെ സഹോദരിമാരെ കുടുക്കിയാലും വഞ്ചിച്ചാലും നമ്മള്‍ മിണ്ടാതിരിക്കുമോ. പാവപ്പെട്ടവരെ മതം മാറ്റുന്നത് ഹിന്ദു സമൂഹം പൊറുക്കില്ല. ലൗ ജിഹാദ് എന്ന് പറയുന്നവര്‍ക്ക് ലാതിയുടെ രുചി കിട്ടുമെന്ന് ഉറപ്പാക്കുക, മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കും. രാമരാജ്യം വന്നാല്‍ ഉറുദു ഭാഷ പൂര്‍ണമായും നിരോധിക്കും. രാജ്യത്ത് എവിടെയും ബോംബ് സ്ഫോടനങ്ങള്‍ നടക്കുന്നത് മദ്രസകള്‍ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയതുകൊണ്ടാണ്, നമ്മളത് തിരിച്ചറിയണം,' ബിജെപി നേതാവ് പറഞ്ഞു.

നിസാം ഭരണകാലത്ത് റസാകാര്‍ ഹിന്ദു സമൂഹത്തിനെതിരെ നടത്തിയ അതിക്രമങ്ങളില്‍ 'കപട മതേതരവാദികളുടെ' കണ്ണുതുറപ്പിക്കാന്‍ 'റസാകാര്‍ ഫയലുകള്‍' ഉടന്‍ പുറത്തുവരുമെന്ന് വിവേക് അഗ്‌നിഹോത്രിയുടെ 'ദി കശ്മീര്‍ ഫയലുകള്‍' സിനിമയെ പരാമര്‍ശിച്ചുകൊണ്ട് സഞ്ജയ് കുമാര്‍ കൂട്ടിച്ചേർത്തു.

Post a Comment