Kottiyoor Temple festival | കൊട്ടിയൂരിൽ തിരക്കേറി; രേവതി ആരാധനയ്‌ക്കൊരുങ്ങി ഭക്തജനങ്ങൾ

 


കൊട്ടിയൂർ: (www.kvartha.com) വൈശാഖ മഹോത്സവ വേളയിൽ നടക്കുന്ന നാല് ആരാധനകളിൽ മൂന്നാമത്തേതായ രേവതി ആരാധന വ്യാഴാഴ്ച അക്കരെ കൊട്ടിയൂരിൽ നടക്കും. കോട്ടയം രാജവംശത്തിലെ തെക്കേ കോവിലകം, കിഴക്കേ കോവിലകം, പടിഞ്ഞാറേ കോവിലകം എന്നീ കോവിലകങ്ങൾ വകയായാണ് മൂന്ന് ആരാധനകൾ നടക്കുന്നത്. അതത് കോവിലകത്തിന്റെ ആരാധനാ ദിവസം കളഭാഭിഷേകത്തിനുള്ള സാധനങ്ങൾ നൽകുന്നത് അതത് കോവിലകങ്ങളിൽ നിന്നാണ്. ഇന്ന് നടക്കുന്ന രേവതി ആരാധന തെക്കേ കോവിലകം വകയാണ്.
  
Kottiyoor Temple festival | കൊട്ടിയൂരിൽ തിരക്കേറി; രേവതി ആരാധനയ്‌ക്കൊരുങ്ങി ഭക്തജനങ്ങൾ

ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാ പൂജ നടക്കുക. നിവേദ്യ പൂജ കഴിഞ്ഞ് ശീവേലിക്ക് വിളിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. പന്തീരടിക്കുമുമ്പ് ആരാധനാ നിവേദ്യമുണ്ട്. പന്തീരടി കാമ്പ്രത്തിനാണ് ഇതിന്റെ ചുമതല. അത്താഴപൂജയുടെ നവകത്തിന് മുമ്പായി പാലമൃത് പഞ്ചഗവ്യത്തിനായുള്ള സാധനങ്ങളടക്കം മച്ചൻ മുഖമണ്ഡപത്തിൽ വെച്ച് സ്ഥാനികനെ ഏൽപിക്കും. തുടർന്ന് പഞ്ചഗവ്യം, നവകം, കളഭം എന്നീ അഭിഷേകങ്ങളും നടക്കും.
  
Kottiyoor Temple festival | കൊട്ടിയൂരിൽ തിരക്കേറി; രേവതി ആരാധനയ്‌ക്കൊരുങ്ങി ഭക്തജനങ്ങൾ

സാധാരണയായി ആരാധനാ ദിവസങ്ങളിലെ ശീവേലിക്ക് സ്വർണം, വെള്ളി പാത്രങ്ങൾ എഴുന്നള്ളിക്കുന്ന പൊന്നിൻ ശീവേലിയാണ് നടക്കുക. കൊട്ടിയൂരിൽ ഇക്കുറി പെരുമാളിനെ ദർശിക്കാൻ വൻ ജനാവലിയാണ് ഉത്സവദിവസങ്ങളിലെത്തുന്നത്. ഹരിത ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് ഇക്കുറി ഉത്സവം നടത്തുന്നത്. ജില്ലാ ഭരണകൂടവും ക്ഷേത്ര കമ്മിറ്റിയും പഞ്ചായത്ത് ഭരണസമിതിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

Keywords: Kannur, News, Kerala, Temple, Festival, Devotees, Devotees thronged Kottiyoor.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia