Modi stops car | ആൾകൂട്ടത്തിനിടയിൽ നരേന്ദ്ര മോദിയുടെ അമ്മയുടെ പെയിന്റിംഗുമായി പെൺകുട്ടി; കൈപ്പറ്റുന്നതിന് കാർ നിർത്തി പ്രധാനമന്ത്രി; കൗതുകക്കാഴ്ച; വീഡിയോ കാണാം

 


ഷിംല: (www.kvartha.com) ഒരു റാലിയിൽ പങ്കെടുത്ത് മടങ്ങവെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഒരു പെൺകുട്ടി വരച്ച ചിത്രം ഏറ്റുവാങ്ങുന്നതിനായി കാർ നിർത്തിയത് കൗതുക കാഴ്ചയായി. മോഡിയുടെ അമ്മ ഹീരാബെൻ മോദിയുടെ ചിത്രമാണ് പെൺകുട്ടി വരച്ചത്.
                     
Modi stops car | ആൾകൂട്ടത്തിനിടയിൽ നരേന്ദ്ര മോദിയുടെ അമ്മയുടെ പെയിന്റിംഗുമായി പെൺകുട്ടി; കൈപ്പറ്റുന്നതിന് കാർ നിർത്തി പ്രധാനമന്ത്രി; കൗതുകക്കാഴ്ച; വീഡിയോ കാണാം

കാർ നിർത്തി കാൽനടയായി പെൺകുട്ടിയുടെ അടുത്തെത്തിയ മോഡി അവളോട് സംസാരിക്കുകയും നിങ്ങൾ തന്നെയാണോ ഈ പെയിന്റിങ് വരച്ചതെന്നും ചോദിച്ചു. 'അതെ ഞാൻ വരച്ചത്', എന്ന് പെൺകുട്ടി പറഞ്ഞു. ഇതിന് എത്ര സമയമെടുത്തുവെന്ന് പ്രധാനമന്ത്രി ചോദിച്ചപ്പോൾ, ഒരു ദിവസം വേണ്ടിവന്നുവെന്ന് പെൺകുട്ടി വ്യക്തമാക്കി. പെൺകുട്ടിയുടെ പേരും താമസസ്ഥലവും മോഡി ചോദിച്ചറിഞ്ഞു.
വൻ ജനക്കൂട്ടത്തിനിടയിൽ സന്നിഹിതയായ പെൺകുട്ടിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച് പ്രധാനമന്ത്രി പെയിന്റിങ്ങുമായി മുന്നോട്ട് പോയി. കേന്ദ്രസർകാർ എട്ട് വർഷം തികയ്ക്കുന്നതിന്റെ ഭാഗമായി ഷിംലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി. ഇതിനിടയിൽ റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു

Keywords:  News, National, Prime Minister, Narendra Modi, Top-Headlines, Mother, Painter, Video, Viral, Central Government, Programme, PM Modi Stops Car in Shimla, Delighted PM Modi stops car in Shimla to accept portrait of his mother.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia