Follow KVARTHA on Google news Follow Us!
ad

Couple died | കെ എസ് ആര്‍ ടി സി ബസ് ബൈകിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thrissur,News,Local News,Accidental Death,hospital,KSRTC,Police,Kerala,
കൊടുങ്ങല്ലൂര്‍: (www.kvartha.com) കെ എസ് ആര്‍ ടി സി ബസ് ബൈകിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ 10.15 മണിയോടെ പെരിഞ്ഞനത്ത് വെച്ചായിരുന്നു അപകടം. എസ് എന്‍ പുരം ശാന്തിപുരം പന്തലാംകുളം അബ്ദുല്‍ ഖാദറിന്റെ മകന്‍ അശറഫ്(60), ഭാര്യ ത്വാഹിറ (55) എന്നിവരാണ് മരിച്ചത്.

Couple died in road accident, Thrissur, News, Local News, Accidental Death, Hospital, KSRTC, Police, Kerala

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലുരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മതിലകം മതില്‍ മൂലയിലെ എഫ് ടി എഫ് ഡോര്‍ സ്ഥാപനത്തിന്റെ ഉടമയാണ് അശറഫ്. കയ്പമംഗലം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Keywords: Couple died in road accident, Thrissur, News, Local News, Accidental Death, Hospital, KSRTC, Police, Kerala.

Post a Comment