Dead body | സ്ത്രീയുടെ മൃതദേഹം നാല് ദിവസമായി മോർചറിയിൽ; ശവസംസ്‌കാരത്തിനായി ബന്ധുക്കളെ കാത്ത് പൊലീസ്; കാര്യമാക്കുന്നില്ല, സമയമില്ലെന്ന് മകൻ! വരാനാവില്ലെന്ന് കുടുംബാംഗങ്ങൾ
May 29, 2022, 20:26 IST
ഭോപ്പാൽ: (www.kvartha.com) മധ്യപ്രദേശിലെ ഖാണ്ഡ്വയിൽ അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ പോലും വിസമ്മതിച്ച് മകൻ. ഇത് മാത്രമല്ല, മരിച്ച സ്ത്രീയുടെ അന്ത്യകർമങ്ങൾ നടത്താനും കുടുംബാംഗങ്ങൾക്ക് സമയമില്ല. കഴിഞ്ഞ നാല് ദിവസമായി സ്ത്രീയുടെ മൃതദേഹം ഖണ്ട്വ ജില്ലാ ആശുപത്രിയിലെ മോർചറിയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളാരും അന്ത്യകർമങ്ങൾക്കായി മുന്നോട്ട് വരുന്നില്ല. മൃതദേഹം ഏറ്റുവാങ്ങുന്നതിനൊപ്പം അവരുടെ അന്ത്യകർമങ്ങൾ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾക്കായി മൊഗാട്ട് പൊലീസ് മകനെയും കുടുംബാംഗങ്ങളെയും ഫോണിൽ തുടർച്ചയായി ബന്ധപ്പെടുന്നു.
യവത്മാൽ ജില്ലയിലെ വാണി ഗ്രാമത്തിൽ താമസിക്കുന്ന 55 കാരിയായ പുഷ്പയുടെ മൃതദേഹമാണ് അനാഥമായി കിടക്കുന്നത്. ഇവരുടെ ഭർത്താവ് ജോഗേന്ദ്ര സിംഗ് നേരത്തെ അപകടത്തിൽ മരിച്ചിരുന്നു. പൊലീസ് പറയുന്നത് പ്രകാരം, മെയ് 25ന് പുഷ്പ തന്റെ മകൾ നികിത (27), മരുമകൻ അഭിഷേക് (27), മരുമകൾ പിങ്കി (29) എന്നിവരോടൊപ്പം ബെതുളിലെ ഡെസ്ലി വഴി കാറിൽ ഓംകാരേശ്വരത്തേക്ക് വരികയായിരുന്നു. മരുമകൻ അഭിഷേകാണ് കാർ ഓടിച്ചിരുന്നത്. ഡെസ്‌ലി ഗ്രാമത്തിന് സമീപം കാറിന്റെ സ്റ്റിയറിംഗ് തകരാറിലായി വാഹനം മറിഞ്ഞു.
അപകടത്തിൽ പുഷ്പ, നികിത, പിങ്കി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. അഭിഷേക് സുരക്ഷിതനായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഭിഷേക് മൂവരെയും ഖണ്ട്വയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ പുഷ്പ മരിച്ചതായി ഡോക്ടർ സ്ഥിരീകരിക്കുകയും നികിതയെയും പിങ്കിയെയും നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അഭിഷേക് പുഷ്പയുടെ മൃതദേഹം സ്വീകരിക്കാൻ തയ്യാറായില്ല.
തുടർന്ന് പുഷ്പയുടെ മകൻ, സഹോദരൻ എന്നിവരെ ഞങ്ങൾ വിളിക്കുന്നുണ്ടെന്ന് മൊഗട്ട് പൊലീസ് സ്റ്റേഷൻ സിഐ ഈശ്വർ സിംഗ് ചൗഹാൻ പറഞ്ഞു. 'അമ്മയുടെ അന്ത്യകർമങ്ങൾക്കായി മകനെ വിളിച്ചപ്പോൾ എനിക്ക് വരാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ കാര്യമാക്കുന്നില്ല, എനിക്ക് സമയമില്ല എന്നായിരുന്നു മറുപടി. പുഷ്പയുടെ ഭാര്യാപിതാവ് ഇന്ദ്രജീത്തിനെ ബന്ധപ്പെട്ടപ്പോൾ തനിക്ക് പ്രായമായെന്ന് പറഞ്ഞു. പുഷ്പയ്ക്ക് നാല് സഹോദരീ സഹോദരന്മാരും അവരുടെ മക്കളുമുണ്ട്. പക്ഷേ, അവരും ജോലിയും മറ്റുമായി തിരക്കിലായതിനാൽ അന്ത്യകർമങ്ങൾക്ക് സമയമില്ലെന്ന് അറിയിച്ചു. ബീഹാറിലെ ഗോപാൽഗഞ്ചിൽ താമസിക്കുന്ന പുഷ്പയുടെ സഹോദരൻ രാകേഷ് സിംഗ് വരാമെന്ന് ഉറപ്പ് നൽകിയെങ്കിലും അദ്ദേഹത്തിനും ഇതുവരെ വരാനായില്ല', അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിലെ സ്വത്ത് തർക്കത്തെ തുടർന്നാണ് മകൻ അമ്മയുമായി അകൽച്ചയിൽ ആയിരുന്നുവെന്നാണ് വിവരം.

Keywords: News, National, Madhya Pradesh, Controversy, Dead Body, Died, Top-Headlines, Police, Bihar, Controversy over woman's dead body.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.