Follow KVARTHA on Google news Follow Us!
ad

N Padmanabhan Master | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു

Congress leader Padmanabhan Master passed away#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേങ്കാട്ട് ചാലില്‍ എന്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു. 85 വയസായിരുന്നു. പ്രമുഖ സഹകാരിയും ദീര്‍ഘകാലം കുന്നമംഗലം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുമായിരുന്നു  

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രമുഖരായ എ കെ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍ തുടങ്ങിയ നേതാക്കളുമായി സൗഹൃദബന്ധമുണ്ടായിരുന്ന പത്മനാഭന്‍ മാസ്റ്റര്‍ കെപിസിസി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുന്ദമംഗലം കോ- ഓപറേറ്റീവ് ഹൗസിങ് സൊസൈറ്റി ഡയറക്ടര്‍, കുന്ദമംഗലം കോ- ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് ഹൗസിങ് ഫെഡറേഷന്‍ ഡയറക്ടര്‍, കെഡിസി ബാങ്ക് ഡയറക്ടര്‍, കാലികറ്റ് സര്‍വകലാശാല സെനറ്റ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

News,Kerala,State,Kozhikode,Death,Obituary,Congress,Top-Headlines, Congress leader Padmanabhan Master passed away


കുരുവട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ്, കുന്ദമംഗലം ബ്ലോക് കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് എന്നീ നിലകളിലും കോഴിക്കോട് ഡിസിസി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. 

പരേതരായ പയമ്പ്ര വേങ്കാട്ട് ചാലില്‍ നാരായണന്‍ നായരുടെയും നങ്ങാളി മൂലത്ത് മണ്ണില്‍ അമ്മു അമ്മയുടെയും മകനാണ്. ഭാര്യ ചാത്തനാത്ത് വത്സ. മക്കള്‍: ബീന പ്രവീണ്‍ കുമാര്‍ (ഓസ്‌ട്രേലിയ), ബാലകൃഷ്ണന്‍. മരുമക്കള്‍: പ്രവീണ്‍ കുമാര്‍, സ്മിത ബാലകൃഷ്ണന്‍ (ഇരുവരും ഓസ്‌ട്രേലിയ). ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടക്കും. 

Keywords: News,Kerala,State,Kozhikode,Death,Obituary,Congress,Top-Headlines, Congress leader Padmanabhan Master passed away

Post a Comment