പാലക്കാട്: (www.kvartha.com) ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്. ഇയാളെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹപ്രവര്‍ത്തകനായ ഉത്തമനാണ് കുത്തിയതെന്ന് ഷിജാബ് പൊലീസില്‍ മൊഴി നല്‍കി.
പാലക്കാട് സിറ്റി ലോഡ്ജില്‍വച്ച് ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പാലക്കാട് സൗത് പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാല്‍ ഷിജാബ് സ്വയം ചെയ്തതാണെന്ന് വിഷയത്തില്‍ ഉത്തമന്റെ വാദം.